
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുകയാണ് നടന്‍ ദിലീപ്. എന്നാല്‍ ദിലീപിനോട് ഈ വിഷയത്തില്‍ എതിര്‍പ്പ് പുലര്‍ത്തുന്നവര്‍ ദിലീപ് ചിത്രമായ രാമലീലയോട് വിയോജിപ്പ് കാണിക്കേണ്ടതില്ലെന്നു സംവിധായകന്‍ വിനയന്‍.
ദിലിപ് കുറ്റക്കാരനാണെന്നോ അല്ലെന്നോ നോക്കി രാമലീല എന്ന സിനിമയെ വിലയിരുത്തരുതെന്ന് വിനയൻ പറയുന്നു. ‘ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് പൂർത്തിയായ ചിത്രമാണിത്. ഒരു നിർമാതാവ് കോടികൾ മുടക്കിയ ചിത്രം കോടിയാണ്’. വ്യത്യസ്തതയുള്ള ചിത്രമാണെന്ന് തോന്നുന്ന ചിത്രങ്ങള്‍ മാത്രമാണ് താന്‍ തിയറ്ററില്‍ പോയി കാണാറുള്ളൂ. നല്ല ചിത്രം ആണെങ്കില്‍ ആളുകള്‍ കാണട്ടെ. വ്യക്തി വിരോധം മൂലം ഒരു ചിത്രത്തെ തകര്‍ക്കണമെന്നും തിയറ്റര്‍ തല്ലിപ്പൊളിക്കണമെന്നും പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വിനയന്‍ ഒരു മാധ്യമത്തിനോട് പ്രതികരിച്ചു
സിനിമാ മേഖലയില്‍ മഞ്ജൂ വാര്യര്‍ അടക്കമുള്ളവര്‍ രാമലീലയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
Post Your Comments