ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട താരം ഋഷി കപൂറിനെ കേന്ദ്രകഥാപാത്രമാക്കി ബോളിവുഡ് പ്രമുഖ സംവിധായക ലീന യാദവിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു.
ബോളിവുഡ് മസാല സിനിമകളിൽനിന്ന് മാറി യഥാർത്ഥ ജീവിതങ്ങൾ പകർത്തുന്ന ശ്രദ്ധേയ സംവിധായകയാണ് ലീനയാദവ് ഇതുവരെ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തു. രാധികാ ആപ്തെയെ നായികയാക്കി രാജസ്ഥാനി ഗ്രാമങ്ങളിലെ സ്ത്രീകളുടെ ജീവിതം വരച്ചിട്ട ‘പാർച്ച്ഡ്’ എന്ന സിനിമയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
എന്നാല്‍ സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നുവെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ ലീന യാദവ് ചിത്രം പാര്ച്ച്ഡിന് ഗുജറാത്ത് ഹൈക്കോടതിയുടെ നോട്ടിസും സിനിമയുടെ റിലീസിന് ശേഷം ലഭിച്ചിരുന്നു.അതിനോടുള്ള ലീനയുടെ നിലപാട് ഇങ്ങനെയാരുന്നു ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകൾ സാമ്പത്തീകമായി സ്വതന്തത്രരാക്കപ്പെട്ടിട്ടും മാനസീകമായി പുരുഷൻമാരുടെ അടിമകളെപോലെ കഴിയുകയാണെന്ന്.അത് പൊതുസമുഹം മനസിലാക്കുന്നുമില്ലെന്നും ലീന അറിയിച്ചു.
Post Your Comments