CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മോഹന്‍ലാലിന്റെ നായിക മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്; പുലിവാല് പിടിച്ച് അന്ന

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തോടെ പ്രേക്ഷകര്‍ പ്രീതിനേടിയ  അന്ന ഇപ്പോള്‍ മോഹന്‍ലാലിന്റെ നായികയായി വെളിപാടിന്റെ പുസ്തകത്തിലൂടെ വീണ്ടും എത്തിയിരിക്കുകയാണ്. എന്നാല്‍  സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച മമ്മൂട്ടിയെക്കുറിച്ച് അന്ന പറഞ്ഞതാണ്. ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ അന്നയ്ക്ക് പറ്റിയ ഒരു അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായിരിക്കുന്നത്.

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ അന്നയെ കുഴക്കിയ ഒരു ചോദ്യമാണ് വിഷയം. പല ചോദ്യങ്ങളും ചോദിക്കുന്നതിനിടയില്‍ മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരില്‍ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ എന്നായിരുന്നു മറുപടി. അപ്പോള്‍ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക അച്ഛനായിക്കോട്ടെ എന്നും താരം പറഞ്ഞു. പെട്ടെന്ന് തമാശയിലെ അമളി മനസ്സിലായതോടെ അടുത്ത ചിത്രത്തില്‍ മമ്മൂക്കയുടെ നായികയാകാം ദുല്‍ഖറിന്റെ മകളായിട്ടും അഭിനയിക്കാം എന്ന് കളിയായി പറഞ്ഞു. പക്ഷെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അറിയാതെ ഒന്ന് നാവ് പിഴച്ചപ്പോള്‍ താരത്തിനു പറ്റിയതാവട്ടെ വന്‍ അബദ്ധവും. എന്തായാലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

 

shortlink

Related Articles

Post Your Comments


Back to top button