മണി മരിക്കുന്നതിന്റെ തലേദിവസം രാത്രി പാഡിയില്‍ ഉണ്ടായിരുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി അഞ്ജു അരവിന്ദ്

മലയാളത്തിന്റെ പ്രിയ കലാകാരന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഒരു വര്ഷം പിന്നിട്ടു. എന്നിട്ടും ആ മരണത്തിലെ ദുരൂഹത മറ നീക്കി പുറത്തു വന്നിട്ടില്ല. പാഡിയില്‍ അബോധാവസ്ഥയില്‍ കണ്ട മണിയെ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് മരിക്കുകയുമാണുണ്ടായത്. ഈ മരണവുമായി ബന്ധപെട്ട് ഏറെ ഉയര്‍ന്നുവന്ന ഒരു പേരാണ് നടി അഞ്ജു അരവിന്ദ്. നായികയായും സഹ നടിയായും തൊണ്ണൂറുകളുടെ മധ്യത്തില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന അഞ്ജു മണി മരിക്കുന്നതിന്റെ തലേദിവസം രാത്രി പാഡിയില്‍ എത്തിയിരുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളില്‍ യാതൊരു വാസ്തവവും ഇല്ലെന്നു അഞ്ജു പറയുന്നു

കലാഭവന്‍ മണിയെപ്പോലെ ഇത്രയധികം സൗഹൃദങ്ങളുള്ള ഒരാളെ കാണാന്‍ ചിലപ്പോള്‍ അവിടെ ആരെങ്കിലും ചെന്നിരിക്കാം. അത് താനല്ലെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം തുറന്നു പറയുന്നു. ”മണിയുടെ ആദ്യ സിനിമയായ അക്ഷരത്തിലൂടെയാണ് താനും സിനിമയില്‍ എത്തുന്നത്. വലിയ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. പക്ഷെ മണിയ്ക്കൊപ്പം കുറച്ച്‌ ഷോകളില്‍ പങ്കെടുത്തിരുന്നു. എല്ലാവരെയും സഹായിക്കുന്ന മനസാണ് മണിച്ചേട്ടന്റേത്. അദ്ദേഹം എന്നെയും സഹായിച്ചിട്ടുണ്ട്. സാമ്ബത്തിക ബുദ്ധിമുട്ടുകളില്‍ കഴിഞ്ഞിരുന്ന തനിക്ക് ഷോകളില്‍ അവസരം നല്‍കി അദ്ദേഹം സഹായിച്ചു. മണിച്ചേട്ടന്‍ അവസാനം ചെയ്ത ഷോയിലും ഞാനുണ്ടായിരുന്നു. എനിക്ക് ഇത് സംബന്ധിച്ച്‌ മറയ്ക്കാനൊന്നൂമില്ല. അതുകൊണ്ട് ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ ഒരു മടിയുമില്ല. ഒരുമിച്ച്‌ സ്റ്റേജ് ഷോകള്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്മാര്‍ കുടിക്കുന്നത് മക്കള്‍ക്ക് വലിയ വിഷമം ആയിരിക്കുമെന്ന്. പ്രത്യേകിച്ച്‌ പെണ്‍മക്കള്‍ക്ക്. പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും അസുഖം ഉള്ളതായി അറിയില്ല”യെന്നും അഞ്ജു പറയുന്നു

Share
Leave a Comment