GeneralMollywoodNEWS

ഞങ്ങളില്‍ നിന്ന് പൃഥ്വിരാജിനെ വ്യത്യസ്തനാക്കുന്നത് അതാണ്: ദുല്‍ഖര്‍ സല്‍മാന്‍

പൃഥ്വിരാജ് എന്ന നടന്‍റെ വിജയത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പയുടെയും ലാൽ സാറിന്റെയും പീക്ക് ടൈമിൽ അദ്ദേഹം വിജയ സിനിമകള്‍ ചെയ്തിട്ടുണ്ട് എന്നതാണ് പൃഥ്വിരാജിന്‍റെ വിജയമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെടുന്നു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

“നിവിനും എനിക്കും ലഭിച്ച ഭാഗ്യമെന്തന്നു വച്ചാൽ ഞങ്ങൾ വന്ന സമയത്തു ഞങ്ങൾക്കൊപ്പം ഒരുപാട് പുതിയ ആളുകൾ സാങ്കേതിക പ്രവർത്തകരായി സിനിമയിൽ വന്നു, ഒരുപാട് ടാലന്റുള്ള അത്തരം ആളുകൾക്കിടയിൽ നിന്നാണ് ഞങ്ങൾ ജോലി ചെയ്തത്. എന്നാൽ പൃഥ്വിരാജ് അങ്ങനെയൊരാളല്ല , അതിനും ഒരുപാട് മുൻപ് വന്നൊരാളാണ്, ദുല്‍ഖര്‍ സല്‍മാന്‍ അഭിമുഖത്തിനിടെ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button