സിനിമാ മേഖലയിലെ കള്ളക്കളികള്‍ തുറന്നു കാട്ടിയ സിനിമയ്ക്കുള്ളിലെ സിനിമയെ ആവിഷ്കരിച്ച ചിത്രമാണ് ഉദയനാണ് താരം. മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ തെങ്ങുംമൂട് രാജപ്പൻ ഉദയഭാനുവിന്റെ തിരക്കഥയെടുത്തു മറിച്ചുകൊടുത്ത കഥ റോഷന് ആണ്ട്രൂസ് മനോഹരമായി ചിത്രീകരിച്ചു. എന്ന്നാല് അത് വെറും കഥയല്ലെന്നും തന്റെ ജീവിതത്തില്‍ സംഭവിച്ചതാണെന്നും തിരക്കഥാകൃത്ത് സിന്ധുരാജ് വെളിപ്പെടുത്തുന്നു.
”നാടക രചനയുടെ കാലത്താണ് ഈ സംഭവം ഉണ്ടായത്. ആദ്യ ചിത്രമായ പട്ടണത്തില്‍ സുന്ദരന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയം. അഞ്ചാറു പ്രഫഷനൽ നാടകം എഴുതിയതിനാൽ, തിരുവനന്തപുരം ജില്ലയിലെ ഒരു സമിതിക്കുവേണ്ടി ഒരു നാടകം എഴുതാന്‍ ഒരു സുഹൃത്ത് ആവശ്യപ്പെട്ടു. ഒന്നൊന്നര മാസത്തെ പ്രയത്നം കൊണ്ട് നല്ല ഒരു കഥയെഴുതി. എന്നാല്‍ പിന്നീട പ്രതിഫലത്തിന്റെ കാര്യം പറഞ്ഞു ചെറിയൊരു പിണക്കം ഉണ്ടായി. എന്ക്ലിയം തന്റെ പേരില്‍ ഒരു നാടകം വരുന്ന സന്തോഷത്തില്‍ പ്രതിഫലമെല്ലാം മറന്നിരുന്നപ്പോഴാണ് നാടക സമിതി തന്നെ ചതിച്ചത് താന്‍ അറിഞ്ഞത്. സമതി ഉടമയുടെ ഒരു ബന്ധുവിന്റെ പേരില്‍ ആ നാടകം റിഹേഴ്സല്‍ ആരംഭിച്ചതറിഞ്ഞു ചെന്ന താന്‍ സംവിധായകന് ഗീഥാ സലീമിനോട് പറഞ്ഞു. എന്നാല്‍ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന നിസ്സഹായാവസ്ഥയാണ് സലാം പങ്കുവച്ചത്. പിന്നീടൊരിക്കലും താന്‍ നാടകം എഴുതിയില്ല”.
Post Your Comments