ബാഹുബലിയെ ഞെട്ടിച്ച് പുതിയ നായിക..!

പ്രേക്ഷകർ നെഞ്ചിലേറ്റിയ ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റെ അടുത്ത ചിത്രം സഹോയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.അനുഷ്‌ക്കയാണ് സഹോയിലും പ്രഭാസിന്‍റെ നായികയാകുന്നത് എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് അത് മാറ്റുകയുണ്ടായി.

അനുഷ്‌ക്കയ്ക്ക് പകരം പ്രഭാസിന്‍റെ നായികയാകുന്നത് ബോളിവുഡിൽ നിന്നും ശ്രദ്ധാ കപൂറാണ്. ബാഹുബലിയെ ഞെട്ടിച്ചുകൊണ്ടാണ് ശ്രദ്ധ സെറ്റിൽ എത്തിയത്.അവിടെ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.എന്നാൽ പ്രഭാസിനെ കാണുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ ബാഹുബലിക്ക് മുമ്പുള്ള എല്ലാ ചിത്രങ്ങളും ശ്രദ്ധ കാണുകയും അതിനെ കുറിച്ച് കൂടുതൽ പഠിക്കുകയും ചെയ്തു.പ്രഭാസ് മുമ്പിലെത്തിയപ്പോൾ ഇതെല്ലാം ശ്രദ്ധ പറയുകയുണ്ടായി.തന്നെക്കുറിച്ചു മറ്റൊരാൾ പഠനം നടത്തിയതോര്‍ത്ത് ബാഹുബലി അമ്പരന്നു.

ഇരട്ട വേഷങ്ങളിലാണ് ശ്രദ്ധ സഹോയിൽ എത്തുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.സാഹസികത ഇഷ്ടപെടുന്ന ഒരു കഥാപാത്രവും മറ്റൊന്ന് നാണംകുണുങ്ങിയായ കഥാപാത്രവുമാണ്.അടുത്ത വർഷമാണ് സഹോ തീയേറ്ററുകളിൽ എത്തുക.

Share
Leave a Comment