CinemaGeneralLatest NewsMollywoodNEWSWOODs

കേരള ചലച്ചിത്ര അക്കാദമി തെറ്റ് തിരുത്തണമെന്ന് ആഷിഖ് അബു

 

കേരള ചലച്ചിത്ര മേളയിലെ മത്സര ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് വീണ്ടും വിവാദമായിരിക്കുകയാണ്. ഒട്ടേറെ മേളകളില്‍ പോയി അവാര്‍ഡുകളും മികച്ച പ്രതികരണവും ലഭിച്ച സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘സെക്സി ദുർഗ’ക്ക് അർഹമായ പരിഗണന നൽകാത്തത് കേരള ചലച്ചിത്ര അക്കാദമിയുടെ വലിയ പിഴവാണെന്ന് സംവിധായകൻ ആഷിഖ് അബു. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഈ മലയാള ചിത്രത്തിനെ അഭിമാനത്തോടെ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുകയാണ് അക്കാദമി ചെയ്യേണ്ടതെന്നും തെറ്റ് തിരുത്തുമെന്ന് പ്രത്യാശിക്കുന്നുവെന്നും ആഷിക് ഫേസ് ബുക്കിൽ കുറിച്ചു.

‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കാനായി തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തെ എെഎഫ്എഫ്‍കെയിൽ നിന്ന് പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസം സനൽകുമാർ ശശിധരൻ പ്രഖ്യാപിച്ചിരുന്നു.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സനൽകുമാർ ശശിധരന്റെ സെക്സി ദുർഗ എന്ന മലയാള സിനിമ നിരവധി വർഷങ്ങളുടെ ഇടവേളക്ക് ശേഷം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും പുരസ്കൃതമാവുകയും ചെയ്ത ഇന്ത്യൻ സിനിമയാണ്. കേരള ചലച്ചിത്ര അക്കാദമി അഭിമാനത്തോടെ ലോകത്തിനുമുന്പിൽ അവതരിപ്പിക്കേണ്ട ആ സിനിമക്ക് അർഹിച്ച പരിഗണനയും ബഹുമാനവും കൊടുക്കാനായില്ല എന്നത് വലിയ പിഴവാണ്. അക്കാദമി തിരുത്തുമെന്ന് പ്രത്യാശിക്കാം.

shortlink

Related Articles

Post Your Comments


Back to top button