CinemaGeneralLatest NewsMovie GossipsNEWSTollywoodWOODs

ആ അപകട രംഗം കഴിഞ്ഞപ്പോള്‍ എഴുന്നേല്‍ക്കാനാവത്തവിധം തളര്‍ന്നു പോയി..!

മഹേഷ് ബാബു-എ ആര്‍ മുരുഗദോസ് ചിത്രം സ്പൈഡര്‍ ഉടന്‍ റിലീസിനെത്തുകയാണ്. മുരുഗദോസ് ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ വളരെ പ്രത്യേകതയുള്ളതാണ്. സ്പൈഡറിലും അതിന് മാറ്റമില്ല.  സ്പൈഡര്‍ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ ചില കാര്യങ്ങള്‍ നായകന്‍ മഹേഷ്‌ ബാബു പങ്കുവയ്ക്കുന്നു. ചിത്രത്തിലെ അപകടകരമായ രംഗങ്ങള്‍ പോലും ഡ്യൂപ്പില്ലാതെയാണ് താരം അഭിനയിച്ചത്.

“വലിയൊരു സെറ്റിലാണ് സ്പൈഡറിന്റെ അവസാനരംഗം ഷൂട്ട് ചെയ്തത്. 1000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഷോട്ടില്‍ ഉണ്ടായിരുന്നത്. ഒരു വലിയ കെട്ടിടം തകര്‍ന്ന് വീഴുന്നതാണ് രംഗം. ഒന്നിന് പുറകേ ഒന്നായാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്. സെറ്റില്‍ മുഴുവന്‍ സമയവും ഞാന്‍ വേണമായിരുന്നു. തുടര്‍ച്ചയായ എല്ലാ ഷോട്ടുകളിളും അഭിനയിക്കേണ്ടി വന്നതിനാല്‍ ഞാന്‍ ആകെ ക്ഷീണിച്ച്‌ പോയി. അതിനാല്‍ ചിത്രീകരണത്തിനുശേഷം ഒരാഴ്ച എനിക്ക് എഴുന്നേല്‍ക്കാനാവത്തവിധം ഞാന്‍ തളര്‍ന്നിരുന്നു”-മഹേഷ് ബാബു പറയുന്നു.

സമൂഹ നന്മക്കായി പ്രവര്‍ത്തിക്കുന്ന ശിവ എന്ന ഇന്‍്റലിജന്‍സ് ഒാഫീസറുടെ കഥയാണ് ചിത്രം പറയുന്നത്. സെപ്റ്റംബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button