
ട്രെയിന്‍ യാത്രയ്ക്കിടയിലെ ചില അനുഭവങ്ങള്‍ പങ്കുവച്ചു നടന് ജയരാജ് വാര്യര്‍. യാത്രയില്‍ അപരിച്ചതരും പരിചയക്കാരും കാണിക്കുന്ന സ്വഭാവത്തെക്കുറിച്ച് പറയുകയാണ് ജയരാജ്.
അദ്ദേഹത്തിന്റെ കുറിപ്പിലെ ചില ഭാഗം:
ഒരു നീണ്ട പകല്‍ മുഴുവന്‍ തീവണ്ടിയില്‍ യാത്ര ചെയ്യുന്നത് വലിയൊരു അനുഭവമാണ്. കാലത്ത് ഏഴുമണിക്ക് ആരംഭിച്ച് വൈകിട്ട് ആറിന് ലക്ഷ്യസ്ഥാനത്തെത്തുന്ന കേരള യാത്ര. തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കാണ് യാത്ര.
യാത്രാക്ഷീണം ഒഴിവാക്കാനും വല്ലതും വായിക്കാനും വേണ്ടി ‘ചെയര്‍കാര്‍’ എന്ന ശീതീകരിച്ച ബോഗിയിലാണ് ഞാന്‍ കയറിയിരിക്കുന്നത്. ചെയര്‍കാറിന്റെ അകം നിറയെ തണുപ്പാണ്. കശ്മീരിനെ അനുസ്മരിപ്പിക്കുന്ന കൊടും തണുപ്പ്.
സഹയാത്രികര്‍ ബന്ദികളാക്കപ്പെട്ടവരെപ്പോലെയാണ്. ആരും ആരോടും ഒന്നും സംസാരിക്കില്ല. ആലുവാ മണപ്പുറത്തുവെച്ചു കണ്ട പരിചയംപോലും ആരും കാണിക്കില്ല. നിശ്ശബ്ദതയും തണുപ്പും ഭേദിച്ച് കാപ്പീ… കാപ്പീ… എന്ന മന്ത്രം ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കാം.
ബ്രേയ്ക്ക്ഫാസ്റ്റ്…, ബിസ്കറ്റേ… എന്നീ ശരണം വിളികളും ഇടയ്ക്കിടെ നമ്മെ ഉണര്‍ത്തുന്ന വായ്ത്താരികളായി കേട്ടുകൊണ്ടിരിക്കും. ഇംഗ്ലീഷ് പത്രങ്ങളുടെ മൊത്തവ്യാപാര ഏജന്‍സിയാണ് ചെയര്കാറിനകത്ത് കൂടുതലും ഉണ്ടാവുക.
Post Your Comments