
ദുൽഖറിനെ നായകനാക്കി സൗബിൻ ഷഹീർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം പറവ തീയേറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.പ്രിയ സുഹൃത്തിന്റെ ചിത്രമായതുകൊണ്ടു മാത്രമല്ല ചിത്രത്തോടും ആരാധകരോടുമുള്ള സ്നേഹംകൊണ്ട് ദുൽഖറിന് ചില നിർദ്ദേശങ്ങൾ നൽകാനുണ്ട്.
ചിത്രം കാണാൻ പോകുന്ന എല്ലാവരോടുമായി എനിക്കൊരു അഭ്യർഥനയുണ്ട് എന്നുപറഞ്ഞാണ് ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ദയവായി സിനിമയിലെ രംഗങ്ങൾ ഒന്നും ഷൂട്ട് ചെയ്യരുത്, കഥാപാത്രങ്ങളുടെ ഇൻട്രൊഡക്ഷൻ, സംഘട്ടന രംഗങ്ങൾ, പാട്ട് രംഗങ്ങൾ എന്നിവയൊന്നും ചിത്രീകരിക്കരുത് എന്ന് താരം ആരാധകരോട് അഭ്യർഥിക്കുന്നു.
“ആവേശം കൊണ്ട് ചെയ്യുന്നതാണ് ഇതെന്ന് എനിക്ക് അറിയാം. എന്നാൽ ഈ രംഗങ്ങൾ സോഷ്യൽ മീഡിയയിലോ ഇന്റർനെറ്റിലോ പ്രചരിച്ചാലോ? അത് വ്യാജപതിപ്പിനു തുല്യമാകില്ലേ..? ഡിവിഡി, ബ്ലൂ റേ എന്നിവ പുറത്തിറങ്ങിയാൽ അത് മറ്റൊരു വിഷയം. ആരെയും കുറ്റപ്പെടുത്തുന്നതല്ല. അതിൽ നിന്നും വിട്ടു നിൽക്കുവാൻ മാത്രം അഭ്യർഥിക്കുന്നു….’ – ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ ചിത്രം തീയേറ്ററുകളിൽ നന്നായി ഓടിക്കൊണ്ടിരിക്കുകയാണിപ്പോള് .ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത് സൗബിനും മുനീർ അലിയും ചേര്‍ന്നാണ്. കിസ്മത്ത് താരം ഷെയ്ൻ നിഗം, ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ, സൈനുദ്ദീന്റെ മകൻ ദിനിൽ സൈനുദ്ദീൻ, സിദ്ദിഖ്, ആഷിക് അബു, ജേക്കബ് ഗ്രിഗറി, ശ്രിൻറ്റ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.അൻവർ റഷീദ് എന്റർടെയ്ൻമെന്റ് ദ് മൂവി ക്ലബ്ബാണ് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments