നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമലീല. ദിലീപ് നായകനായി എത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ മൂവിയാണ്. എന്നാല്‍ രാമലീലയില്‍ ആദ്യം നായകന് ആകേണ്ടിയിരുന്നത് പൃഥ്വിരാജായിരുന്നുവെന്നു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നും ദിലീപ് എന്ന നടനുവേണ്ടി മാത്രം ഉണ്ടാക്കിയതാണ് രാമലീലയെന്നും സംവിധായകന് അരുണ്‍ ഗോപി വ്യക്തമാക്കി.
”അത്തരം പ്രചാരണങ്ങളിൽ ഒട്ടും വാസ്തവമില്ല. അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് സച്ചിയേട്ടൻ എന്നോടു പറഞ്ഞത്. സത്യത്തിൽ രാമലീല എന്ന സിനിമ ഞാനായാലും സച്ചിയേട്ടനായാലും ടോമിച്ചായനായാലും ദിലീപ് എന്ന നടനുവേണ്ടി മാത്രം ഉണ്ടാക്കിയതാണ്. അദ്ദേഹത്തെക്കുറിച്ചു മാത്രമേ ഞങ്ങൾ ചിന്തിച്ചിട്ടുള്ളൂ. ദീലീപ് എന്ന നടന് വളരെ അനുയോജ്യമായ വേഷമാണ് രാമലീലയിലെ രാമനുണ്ണി. അദ്ദേഹത്തെ റീപ്ലേസ് ചെയ്യാൻ പറ്റാത്ത ഒരു കാരക്ടറാണത്. രാമലീല കാണുമ്പോൾ എല്ലാവർക്കും അതു മനസിലാവും. വളരെ നന്നായി അദ്ദേഹം അതു ചെയ്തിട്ടുമുണ്ട്. അവിടെ ഒരു പുനർചിന്തനമോ വേറിട്ട മറ്റൊരു ചിന്തയോ ഉണ്ടായിട്ടില്ല. അന്നും ഇന്നും എന്നും ദിലീപ് എന്ന നടന്റെ പേരിൽ തന്നെയാണു രാമലീല. ” അരുണ്‍ ഗോപി പറയുന്നു
Leave a Comment