ഒരു അഭിനേതാവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് ഒരു അവാർഡ്.ഒരു ചലച്ചിത്ര നടനെ സംബന്ധിച്ചു ദേശീയ അവാർഡാണ് അവർക്ക് പ്രധാനം.
മലയാളികളെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് സുരാജ് വെഞ്ഞാറന്മൂട് ദേശീയ അവാർഡ് സ്വന്തമാക്കിയത്.
എന്നാൽ സുരാജിന് ഈ അവാര്‍ഡിനേക്കാള്‍ മധുരമുള്ള മറ്റൊരു അംഗീകാരം കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരു ചുംബനം. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ഒരു ചുംബനം.അച്ഛനിൽ നിന്ന് കിട്ടിയ ആ ചുംബനത്തിന്റെ കഥയെക്കുറിച്ച് സുരാജ് പറഞ്ഞതിങ്ങനെ.
“അവാര്‍ഡ് വാങ്ങി ഞാന്‍ വീട്ടിലെത്തുമ്പോ ആളുകള്‍ രണ്ട് വരിയായി വഴിവക്കത്ത് നില്ക്കുന്നു. എന്നെ കാണാനേ! എന്റെ കണ്ണു നിറഞ്ഞു. വീട്ടിലെത്തിയപ്പോ അയല്പക്കക്കാരും കൂട്ടുകാരും ബന്ധുക്കളും വരുന്നു. എന്നെ കെട്ടിപ്പിടിക്കുന്നു. ഉമ്മയവയ്ക്കുന്നു. ഞാന്‍ തിരഞ്ഞു; അച്ഛനെവിടെ? ഈ കാലം വരെ അച്ഛന് എന്നെ മോനേന്നു വിളിച്ചിട്ടില്ല. ഉമ്മ വച്ചിട്ടില്ല. ഒന്നും പ്രകടിപ്പിക്കുന്ന സ്വഭാവകാരനല്ല. എനിക്കറിയാം. എന്നാലും ഞാന്‍ അച്ഛന്റെ അടുത്തുപോയി നിന്നു. ഒന്നും നോക്കിയില്ല, അങ്ങോട്ടൊരു ഉമ്മ കൊടുത്തു. എന്നിട്ട് പെട്ടെന്ന് മാറിനിന്നു. അച്ഛനതാ പുറകെ വരുന്നു. എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാക്കുന്നതിന് മുമ്പ് അച്ഛന് എന്നെ കെട്ടിപ്പിടിച്ചു. ഒപ്പം കവിളത്ത് ഒര സ്റ്റൈലന്‍ കിസ്. എനിക്ക് തോന്നി; ഒരു പുരസ്കാരത്തിനും ഇത്ര മധുരമില്ല”.
Post Your Comments