ബോളിവുഡ് താരം അഭയ് ഡിയോള്‍ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ഇത് വേതാളം സൊല്ലും കഥൈ’. രതീന്ദ്ര ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രമാദിത്യ രാജാവിന്‍റെ വേഷമാണ് അഭയ് അവതരിപ്പിക്കുന്നത്.
ഫാന്‍റസിയുടെ അകമ്പടിയോടെയാണ് കഥ പുരോഗമിക്കുന്നത്.മാത്രമല്ല റോഡ് മൂവി ത്രില്ലെർ കൂടിയാണ്ചിത്രം. ഇത് വേതാളം സൊല്ലും കഥൈയുടെ ടീസർ പുറത്തുവിട്ടു.
അഭയ് ഡിയോളിനൊപ്പം കാക്കു മനു ,ഐശ്വര്യ രാജേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. അഭയ് ഡിയോള്‍ കോ-പ്രൊഡ്യുസറാകുന്നു എന്നൊരു പ്രേത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഹാപ്പി ഭാഗ് ജയേഗി’ആണ് അഭയ് അഭിനയിച്ച അവസാന ചിത്രം.
Leave a Comment