തെന്നിന്ത്യന്‍ സിനിമയിലെ മാദക റാണി സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് ഇരുപത്തിയൊന്ന് വര്‍ഷം. വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി, നാനൂറ്റന്‍പതോളം ചിത്രങ്ങളില്‍ വേഷമിട്ട സ്മിത എണ്‍പതുകളില്‍ യുവത്വത്തിന്‍റെ ഹരമായിരുന്നു. എന്നാല്‍ സിനിമാ ജീവിതത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് മുപ്പത്തിയാറാം വയസ്സില്‍ സില്‍ക്ക് വിടവാങ്ങിയത്.
മരിച്ചു കഴിഞ്ഞാല്‍ വിശുദ്ധയും പ്രതിഭയും തിരിച്ചറിഞ്ഞു ഓര്‍മ്മ പുതുക്കലുകള്‍ നടത്തുന്ന മലയാളിയുടെ കപട സ്നേഹത്തിനു സില്‍ക്കും ഒരു ഇരയാണ്. കാരണം മരിക്കും വരെ സില്‍ക്കിന്റെ ശരീര വടിവുകളില്‍ കണ്ണൂന്നുകയും മാദകത്വത്തിന്‍റെ പേരില്‍ മാത്രം അളക്കപ്പെടുകയും ചെയ്ത സില്‍ക്ക് അതിനുശേഷം പ്രതിഭ വിലയിരുത്തപ്പെടുകയും ചെയ്യുക
വിജയലക്ഷ്മി എന്ന പേരുപേക്ഷിച്ച് തന്നെ താനാക്കിയ കഥാപാത്രത്തിന്‍റെ പേര് സ്വന്തം മേല്‍വിലാസത്തോട് തുന്നിച്ചേര്‍ത്തിയ സ്മിതയെ സിനിമ ഒരിക്കലും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയില്ലയെന്നു പറയാം. 1980ല്‍ വിനു ചക്രവര്‍ത്തിയുടെ രചനയില്‍ വിജയന്‍ സംവിധാനം ചെയ്ത വണ്ടിചക്രത്തില്‍ അഭിനയിച്ച ബാര്‍ നര്‍ത്തകിയായിരുന്നു സ്മിതയിലെ ആദ്യ ശ്രദ്ധേയ വേഷം. പിന്നീടു അങ്ങോട്ട് സ്മിതയെ ഉടനീളം തേടിയെത്തിയത് അത്തരം വേഷങ്ങള്‍ തന്നെയായിരുന്നു. ഒരേ തരം കഥാപാത്രങ്ങളിലൂടെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമ്പോഴും വെറും ഒരു മാദക നടി എന്ന നിലയില്‍ ഒതുങ്ങാന്‍ അവര്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ടാണ് സമകാലീനരായ മറ്റ് എക്സ്ട്രാ നടിമാരില്‍ നിന്നും ഏറെ മുന്നേറാന്‍ സ്മിതക്ക് കഴിഞ്ഞത്.
എന്നാല്‍ പേരും പ്രശസ്തിയും നല്‍കിയ സിനിമ അവര്‍ക്ക് നല്‍കിയത് സങ്കടങ്ങള്‍ മാത്രം. പലതാരങ്ങളും അവരുടെ ജീവിതത്തില്‍ വന്നു പോയി. അതിലൂടെ താളം തെറ്റിയ ഒരു ജീവിതവുമായി കഴിയുമ്പോഴും അവര്‍ ആരോടും അതൊന്നും തുറന്നു പറഞ്ഞിരുന്നില്ല. അവരുടെ ഈ ജീവിതമറിയാതെ അല്ലെങ്കില്‍ അറിയില്ലെന്ന് ഭാവിച്ച് ഒരു തലമുറ അവരുടെ മാദകത്വം മാത്രം ആസ്വദിക്കുകയും ഇപ്പോഴും അവരെ അങ്ങനെ മാത്രം കാണുകയും ചെയ്യുന്നു.
ഇന്നും ആരാധകര്‍ക്കിടയില്‍ ഒരു ചോദ്യം മാത്രം ബാക്കി. അവര്‍ എന്തിനു ആത്മഹത്യ ചെയ്തു? ചൂഷണം ചെയ്ത താരങ്ങള്‍ ഒടുവില്‍ അവരെ തള്ളിപ്പരഞ്ഞതിന്റെ വേദനയില്‍ നിന്നും ഒളിച്ചിഒടാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ആത്മഹത്യ. അതെ ജീവിത പരാജയങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു ആ ആത്മഹത്യ.
Post Your Comments