മുംബൈ: ബോളിവുഡിൽ നായികയാണമെങ്കിൽ കുറെയേറെ കടമ്പകൾ കടക്കേണ്ടതുണ്ട്.അഭിനയത്തെക്കാളേറെ ശരീര സൗന്ദര്യത്തിനാണ് അവിടെ പ്രാമുഖ്യം.അതിനാൽ സ്വന്തം ശരീരത്തിന് എത്ര ബുദ്ധിമുട്ടിയും സൗന്ദര്യം വർദ്ധിപ്പിക്കാൻ ബോളിവുഡ് നായികമാർ തയ്യാറാണ്.വിവിധ തരം കോസ്മെറ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയരായി ഒരുപാടു താരങ്ങൾ സ്വന്തം നിറം വർധിപ്പിക്കാനും ശരീരത്തിന് രൂപ മാറ്റം വരുത്താനും ശ്രമിക്കാറുണ്ട്.
മിക്ക താരങ്ങളും സിനിമയിൽ എത്തിയതിന് ശേഷമാണ് രൂപമാറ്റം വരുത്താറുള്ളത്.എന്നാൽ സിനിമയിലേക്ക് വരുന്നതിനു മുമ്പ് തന്നെ സുന്ദരിയാകാൻ ശ്രമിക്കുകയാണ് ബോളിവുഡിലെ താരപുത്രി ജാൻവി കപൂർ.ബോണി കപൂർ ശ്രീദേവി താര ദമ്പതികളുടെ മകൾ ജാൻവി വെള്ളിത്തിരയിലെത്തുന്നു എന്ന വാർത്ത വന്നതിന് പിന്നാലെയാണ് അസാധ്യ രൂപമാറ്റവുമായി ജാൻവി എത്തിയത്.
തടിച്ച മൂക്കായിരുന്ന ജാൻവിക്ക് പെട്ടെന്നെങ്ങനെ ഭംഗിയുള്ള മൂക്കും താടിയും വന്നതെന്ന് ജാൻവിയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നപ്പോഴാണ് പ്രേക്ഷകർ ചിന്തിച്ചു തുടങ്ങിയത് .മുമ്പ് ശ്രീദേവിയും ശസ്ത്രക്രിയയിലൂടെ മൂക്കിന് മാറ്റം വരുത്തിയിരുന്നു.
Post Your Comments