GeneralNEWS

“ദിലീപിന്‍റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കത്തിക്കണമെന്ന്​ പറയുന്നവരെ ചലച്ചിത്ര അക്കാദമിയുടെ അംഗമായി ഇരുത്തുന്നതാണ് അത്ഭുതം” ; ഹരിശ്രീ അശോകന്‍

അന്തിമ വിധി വരും ദിലീപിനെ ശിക്ഷിക്കരുതെന്ന് നടന്‍ ഹരിശ്രീ അശോകന്‍. കെ.എം.സി.സി ഫുട്​ബാള്‍ ടൂര്‍ണമെന്റിന്‍റെ ഫൈനല്‍ ചടങ്ങില്‍ പ​െങ്കടുക്കാന്‍ റിയാദിലെത്തിയ അദ്ദേഹം ഗള്‍ഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു. ദിലീപിന്‍റെ വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് അദ്ദേഹത്തെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് ഹരിശ്രീ അശോകന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് ഇത് കച്ചവടമാണെന്നും അതവരുടെ ജോലിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

“ദിലീപിനെ ജയിലില്‍ പോയി കണ്ടിരുന്നു. ആകെ അനുവദിച്ചുകിട്ടിയത്​ 15 മിനിട്ടാണ്​. ആ സമയം മുഴുവന്‍ കരഞ്ഞു, താനും അവനും. ”എന്താണ്​ ദിലീപേ ഇതെന്ന്​” ഞാന്‍ ചോദിച്ചു. ”എനിക്കൊന്നുമറിയില്ല അശോകേട്ടാ” എന്ന്​ പറഞ്ഞവന്‍ പൊട്ടിക്കരഞ്ഞു. നിറഞ്ഞ കണ്ണുകളുമായി മുഖത്തോടുമുഖം നോക്കി നിന്നു. ജയിലിലെ വേഷത്തില്‍ അവനെ കണ്ടപ്പോള്‍ വേദന തോന്നി. റണ്‍വേ എന്ന സിനിമയില്‍ മാത്രമാണ്​ ആ വേഷമിട്ട്​ അവനെ കണ്ടിട്ടുള്ളത്”​. 
ദിലീപിന്‍റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കത്തിക്കണമെന്ന്​ പറയുന്നവരെ ചലച്ചിത്ര അക്കാദമിയുടെ അംഗമായി ഇരുത്തുന്നതാണ്​ അത്ഭുതമെന്നും ഹരിശ്രീ അശോകന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button