അന്തിമ വിധി വരും ദിലീപിനെ ശിക്ഷിക്കരുതെന്ന് നടന് ഹരിശ്രീ അശോകന്. കെ.എം.സി.സി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ചടങ്ങില്‍ പെങ്കടുക്കാന്‍ റിയാദിലെത്തിയ അദ്ദേഹം ഗള്‍ഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു. ദിലീപിന്റെ വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് അദ്ദേഹത്തെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് ഹരിശ്രീ അശോകന് വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് ഇത് കച്ചവടമാണെന്നും അതവരുടെ ജോലിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
“ദിലീപിനെ ജയിലില്‍ പോയി കണ്ടിരുന്നു. ആകെ അനുവദിച്ചുകിട്ടിയത് 15 മിനിട്ടാണ്. ആ സമയം മുഴുവന്‍ കരഞ്ഞു, താനും അവനും. ”എന്താണ് ദിലീപേ ഇതെന്ന്” ഞാന്‍ ചോദിച്ചു. ”എനിക്കൊന്നുമറിയില്ല അശോകേട്ടാ” എന്ന് പറഞ്ഞവന് പൊട്ടിക്കരഞ്ഞു. നിറഞ്ഞ കണ്ണുകളുമായി മുഖത്തോടുമുഖം നോക്കി നിന്നു. ജയിലിലെ വേഷത്തില്‍ അവനെ കണ്ടപ്പോള്‍ വേദന തോന്നി. റണ്‍വേ എന്ന സിനിമയില്‍ മാത്രമാണ് ആ വേഷമിട്ട് അവനെ കണ്ടിട്ടുള്ളത്”.
ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കത്തിക്കണമെന്ന് പറയുന്നവരെ ചലച്ചിത്ര അക്കാദമിയുടെ അംഗമായി ഇരുത്തുന്നതാണ് അത്ഭുതമെന്നും ഹരിശ്രീ അശോകന് കുറ്റപ്പെടുത്തി.
Post Your Comments