CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ആ ഘട്ടത്തില്‍ തനിക്ക് ലഭിച്ച ആദ്യ പിന്തുണ ആ പയ്യനില്‍ നിന്നുമാണ്; ലെന പങ്കുവയ്ക്കുന്നു

 
 
സിനിമയില്‍ അഭിനയിക്കും മുമ്പ് ഓട്ടോഗ്രാഫ് കൊടുത്തതിനെക്കുറിച്ചു ലെന പങ്കുവയ്ക്കുന്നു. അമ്മവേഷത്തിലും നായികയായും ഒരു പോലെ തിളങ്ങുന്ന ലെന ജയരാജ് ചിത്രമായ സ്നേഹത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായ അനുഭവമാണ് വെളിപ്പെടുത്തിയത്. ജനങ്ങള്‍ അധികവും ഓട്ടോഗ്രാഫ് വാങ്ങുന്നത് പ്രമുഖരായ ആളുകളില്‍ നിന്നായിരിക്കും. എന്നാല്‍ തനിക്ക് ഉണ്ടായ അനുഭവം വ്യത്യസ്തമാണ്. മലയാള സിനിമയിലേക്കുള്ള ആദ്യ ചിത്രത്തിലെ ചെറിയൊരു ഭാഗത്തില്‍ അഭിനയിക്കാനെത്തിയ തന്റെ അടുത്ത് ഓട്ടോഗ്രാഫുമായി എത്തിയ പയ്യനെക്കുറിച്ച് ലെന പറയുന്നു
 
ലെനയുടെ വാക്കുകള്‍, ‘ജയരാജ് സാറിന്റെ സ്നേഹ ത്തില്‍ അഭിനയിക്കാന്‍ ലൊക്കേഷനില്‍ പോയ സമയം. ജയറാമേട്ടന്റെ ഷര്‍ട്ട് ഇസ്തിരിയിടുന്നതായിരുന്നു എന്റെ ആദ്യ ഷോട്ട്. ആ സീന്‍ എടുക്കാന്‍ ഞാന്‍ തയാറായി നിന്നപ്പോള്‍ ഷൂട്ടിംഗ് കാണാനെത്തിയ ഒരു പയ്യന്‍ എന്റെ സമീപമെത്തി എന്നോട് ചോദിച്ചു: ഒരു ഓട്ടോഗ്രാഫ് തരുമോ?? സത്യത്തില്‍ ഞാന്‍ ഒരു നിമിഷം അത്ഭുതപ്പെട്ടു. അതേ മനസ്സോടെ ഞാനിതു വരെ അഭിനയിച്ചിട്ടില്ല എന്ന് ഞാന്‍ മറുപടിയും പറഞ്ഞു.
 
പയ്യന്റെ കൗണ്ടര്‍ രസകരമായിരുന്നു ”ഇതു കഴിഞ്ഞിനി അഭിനയിക്കുമല്ലോ. അന്ന് ചിലപ്പോള്‍ എനിക്ക് ഓട്ടോഗ്രാഫ് തന്നില്ലെങ്കിലോ. അതുകൊണ്ട് ഇപ്പോള്‍ ഒരെണ്ണം തന്നേക്ക്.” താരമാകും മുമ്പ് താനെഴുതിയ ആദ്യത്തെ ഓട്ടോഗ്രാഫാണത്. ഒരു പക്ഷേ സിനിമാരംഗത്തേക്ക് ആദ്യമായി വന്നപ്പോള്‍ ലഭിച്ച ആദ്യ പിന്തുണ ആ പയ്യന്റേതാകാമെന്ന് ലെന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button