ഇറാനി സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രത്തില്‍ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് മലയാളിയായ മാളവിക. ‘പട്ടം പോലെ’ എന്ന മലയാള സിനിമയിലൂടെ അരങ്ങേറിയ മാളവിക മുംബൈയിലാണ് ജനിച്ചു വളര്‍ന്നത്. ഒരു പെണ്‍കുട്ടിക്ക് മുംബൈ ജീവിതം തരുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ മാളവിക പങ്കുവയ്ക്കുകയുണ്ടായി.
“മുംബൈ ഒരു പെണ്‍കുട്ടിക്ക് തരുന്നത് സ്വാതന്ത്ര്യമാണ്. ഞാന്‍ സ്വതന്ത്രയായി ജീവിക്കുകയും വളരുകയും ചെയ്തു. മുംബൈയില്‍ എനിക്ക് ഇഷ്ടമുള്ളത് പഠിക്കാം. പുറത്ത് ആണ്‍ ചങ്ങാതിമാര്‍ക്കൊപ്പം കറങ്ങാം. കേരളത്തിലാണെങ്കില്‍ ഇങ്ങനെ ജീവിക്കനാകില്ല ഇവിടെ ആണ്‍ സുഹൃത്തുക്കള്‍ ഇല്ലാത്ത എത്രയോ പെണ്‍കുട്ടികള്‍ ഉണ്ട്. ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് പുറത്തു കറങ്ങാന്‍ പോകാന്‍ അനുവാദമില്ല. എന്ത് പഠിക്കണമെന്ന് പോലും തീരുമാനിക്കാനാവില്ല.”
Post Your Comments