ഒരു താരത്തിന്റെ വിവാഹം ഇത്രമാത്രം സോഷ്യൽ മീഡിയകൾ ചർച്ച ചെയ്തു കാണില്ല.സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹ വിശേഷങ്ങൾ അറിയാനാണ് ഇപ്പോൾ ആരാധകർക്ക് ആവേശം.വിവാഹം ഒക്ടോബറിൽ ആണെങ്കിലും അതൊരു ഉത്സവമാക്കി മാറ്റാനാണ് ഇരുവരുടെയും തീരുമാനം.
വേറിട്ട വസ്ത്രങ്ങളിൽ വിവാഹ ഫോട്ടോ ഷൂട്ടിന്റെ വിവിധ ദൃശ്യങ്ങളാണ് സാമന്ത ആരാധകരുമായി പങ്ക് വച്ചിരിക്കുന്നത്. മാല ഒഴികെ മറ്റ് ആഭരണങ്ങൾ ഉപയോഗിക്കാതെ ഗോൾഡൻ നിറത്തിൽ പരമ്പരാഗത രീതിയിൽ എംബ്രോയിഡറി വർക്ക് ചെയ്ത ലെഹങ്ക അണിഞ്ഞു കൈയിൽ വെളുത്ത റോസാപ്പൂവും കല്യാണ കുറിയും പിടിച്ചു വിവിധ രീതിയിൽ പോസ് ചെയ്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ക്രേഷ ബജാജാണ് സാമന്തയ്ക്കായി വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നതെന്നാണ് സൂചന. ക്രേഷയിലാണ് വിവാഹക്കാര്യത്തില്‍ വിശ്വാസം അര്പ്പിച്ചിരിക്കുന്നതെന്ന ക്യാപ്ഷനോടെ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലാകുകയാണ്.
Post Your Comments