മലയാള ചലച്ചിത്ര ലോകത്ത് മധു എന്ന പ്രതിഭയുമായി 37 വർഷത്തെ ആത്മബന്ധം കാത്തുസൂക്ഷിച്ച മോഹൻലാലിന് ആ വലിയ മനുഷ്യനെ കുറിച്ച് പറയാൻ ഒരുപാടുണ്ട്.
ചിലപ്പോൾ മൂത്ത സഹോദരനും മറ്റുചിലപ്പോൾ എന്തും പറയാവുന്ന ചങ്ങാതിയും അച്ഛനും ഒക്കെ ആകാറുള്ള അദ്ദേഹം ഷൂട്ടിങ് ലൊക്കേഷനിലേക്ക് കടന്നുവരുമ്പോള്‍ ഒരു നിമിഷം വല്ലാത്തൊരു വൈബ്രേഷനാണ് ഇപ്പോഴും അനുഭവപ്പെടുന്നതെന്ന് ലാൽ പറഞ്ഞു.
സിനിമയെക്കുറിച്ചു മാത്രമല്ല നാടകത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമൊക്കെ ആഴത്തിൽ അറിവുള്ള ഒരു ജീനിയസ് ആണ് അദ്ദേഹം.ഏതു വിഷയത്തെ കുറിച്ചും നർമ്മം കലർത്തി മറ്റുള്ളവരോട് അത് പങ്കു വയ്ക്കാൻ അദ്ദേഹത്തിന് താല്പര്യമാണ്.
84 വയസ്സ് തികഞ്ഞെങ്കിലും ഒരു ചെറുപ്പക്കാരന്റെ മനസ്സ് അദ്ദേഹത്തിനുണ്ട് അഭിനയത്തിന്റെ ആ കടല്‍ നമ്മള്‍ കാണാന്‍ തുടങ്ങിയിട്ട് അമ്പത്തഞ്ചു വര്‍ഷമായി. കടല്‍ എന്നും കൗതുകം നല്കുന്ന കാഴ്ചയാണ്, മനസ്സിന് ശാന്തതയും. കാണുംതോറും മതിവരാത്ത അത്തരം ഒരു കടലാണ് മധു എന്ന അതുല്യ പ്രതിഭയെന്നും മോഹൻലാൽ പറഞ്ഞു.
Post Your Comments