BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

പത്മാവതി സിനിമയ്ക്കെതിരെ വീണ്ടും ഭീഷണി

 

സഞ്ജയ്‌ലീല ബന്‍സാലിയുടെ പുതിയ ചിത്രം പത്മാവതിയ്ക്കെതിരെ വീണ്ടും ഭീഷണി. ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ് നായികാനായകന്മാരായി എത്തുന്ന ചിത്രത്തിനെതിരെ വീണ്ടും രജപുത് വിഭാഗം പ്രക്ഷോഭവുമായി രംഗത്ത്. ചിത്രം വിദഗ്ദ്ധ സമതിയ്ക്ക് മുന്‍പില്‍ കാണിച്ചതിന് ശേഷമേ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്നാണു ആവശ്യം. ഇല്ലെങ്കില്‍ ചിത്രം കാണിക്കില്ലയെന്നാണ് ഭീഷണി.

ഈ വര്‍ഷം നവംബര്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ എത്തിയതിനു പിന്നാലെയാണ് ഭീഷണിയുമായി വീണ്ടും രജപുത് വിഭാഗക്കാര്‍ എത്തിയിരിക്കുന്നത് .

മേവാറിലെ രാജ്ഞി റാണി പദ്മിനി എന്ന പദ്മാവതിയുടെയും മുസ്ളിം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും പ്രണയ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. എന്നാല്‍ ചിത്രം രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കര്‍ണി സേനാംഗങ്ങള്‍ ഷൂട്ടിംഗ് സെറ്റ് തീയിട്ട് നശിപ്പിച്ചിരുന്നു.

രണ്‍വീര്‍ സിംഗാണ് ഖില്‍ജിയായി എത്തുന്നത്. ദീപികയുടെ കഥാപാത്രമായ പദ്മാവതിയുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗായി ഷാഹിദ് കപൂര്‍ എത്തുന്നു. സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button