അഭിനയത്തിൽ മമ്മൂട്ടി ഏറെ സഹായിച്ചെന്ന് നടിയും ട്രാൻസ്ജെൻഡറുമായ അഞ്ജലി അമീർ. ആദ്യ സിനിമയിൽ തന്നെ മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അഞ്ജലി പറഞ്ഞു.ആദ്യമായി അഭിനയിച്ചപ്പോൾ വല്ലാതെ ഭയം തോന്നി.സംവിധായകന് ഈ ചിത്രത്തിന്റെ തിരക്കഥ പൂര്‍ണ്ണമായും മനസ്സിൽ രേഖപ്പെടുത്തിയിരുന്നു.
കൈവശം സ്ക്രിപ്റ്റ് ഉണ്ടായിരുന്നില്ല.സംഭാഷണം തുടര്‍ച്ചയായി പറഞ്ഞുതന്നുകൊണ്ടിരുന്നു എന്നാൽ പിന്നീടുള്ള അഭിനയത്തിൽ മമ്മൂക്ക തന്ന ധൈര്യം മറക്കാൻ കഴിയുന്നതല്ല . ”ആണ് പെണ്ണായതാണെന്ന് നീ ഇനി ആരോടും കൊട്ടിഘോഷിക്കരുത്.” മമ്മൂട്ടി ഒരിക്കൽ ഉപദേശിച്ചെന്നും അഞ്ജലി പറഞ്ഞു.
കേരളത്തിൽ ജനിച്ചു വളർന്ന തനിക്ക് ജനനം മുതൽ ഇതുവരെയുള്ള ജീവിതത്തിൽ ഉണ്ടായിട്ടുള്ള വേദനകൾക്ക് പരിഹാരമാകും ഈ ചിത്രമെന്ന് അഞ്ജലി പറഞ്ഞു. കുട്ടിക്കാലം മുതൽ അഭിനയം താല്പര്യമായിരുന്നു ശോഭനയുടെയും മഞ്ജു വാര്യരുടെയും അഭിനയവും സൗന്ദര്യവും തന്നെ കൊതിപ്പിച്ചിരുന്നുവെന്നും ഇനി അഭിനയമാണ് തന്റെ ലോകമെന്നും അഞ്ജലി അറിയിച്ചു.
Post Your Comments