CinemaFestivalIFFKIndian CinemaInternational

ഒരു ചലച്ചിത്രമേളയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ അക്കാദമി എന്ന് തിരിച്ചറിയും? വിമർശനവുമായി ഡോക്ടർ ബിജു

വിവാദങ്ങളോടെയാണ് ഈ വർഷത്തെ ഐ എഫ് എഫ് കെയുടെ വരവ്.മേളയിൽ തിരഞ്ഞെടുക്കപ്പെട്ട മലയാളചിത്രങ്ങളുടെ പ്രഖ്യാപനവും തുടർന്ന് തന്റെ ചിത്രമായ സെക്‌സി ദുർഗ മേളയിൽ നിന്നും പിൻ‌വലിക്കുന്നു എന്ന തീരുമാനവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ എത്തിയതുൾപ്പെടെയുള്ള വാർത്തകൾ കേട്ടുകൊണ്ടിരിക്കുകയാണ്.ഇപ്പോൾ ചലച്ചിത്ര അക്കാദമിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഡോക്ടർ ബിജു .

തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഡോക്ടർ ബിജു അക്കാഡമിയെ വിമർശിച്ചിരിക്കുന്നത്.മേളയുടെ ഈ വർഷത്തെ മലയാളചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ കച്ചവട ചിത്രങ്ങൾ കൂടുതലായി ഇടം പിടിച്ചതിൽ വിയോജിപ്പുണ്ട് എന്ന് പറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്.ഒരു അന്താരാഷ്ട്ര നിലവാരമുള്ള ചലച്ചിത്ര മേള നടത്തുമ്പോൾ അതിനു പിന്നിൽ ഉണ്ടാകേണ്ട ഉദ്ദേശ ലക്ഷ്യങ്ങൾ അക്കാദമി ഇനി എന്നാണു മനസിലാക്കുകയെന്നും റിലീസ് ചെയ്ത ചിത്രങ്ങൾ പരിഗണിക്കാൻ പാടില്ല എന്നുള്ള അന്തരാഷ്ട്ര മേളകളുടെ അടിസ്ഥാനപരമായ നിയമമെങ്കിലും ജൂറികൾ മനസ്സിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

ഒപ്പം ഇത്തവണ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത രണ്ടു ചിത്രങ്ങളെക്കുറിച്ചും അവയുടെ യുവ സംവിധായകരെക്കുറിച്ച് മതിപ്പുണ്ടെന്നു പറഞ്ഞും അവരുടെ ചിത്രങ്ങൾ തിരഞ്ഞെടുത്തതിന് അഭിനന്ദനം രേഖപ്പെടുത്തിയുമാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button