
കഥാപാത്ര പൂര്‍ണ്ണതയ്ക്കായി തല മൊട്ടയടിക്കുക വരെ ചെയ്തതിലൂടെ ചര്‍ച്ചയായിരിക്കുകയാണ് നായിക നടി ഷംന കാസിം. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന താരത്തെക്കുറിച്ചു ഷംന പങ്കുവച്ചു. വിവാഹാലോചനകള്‍ക്ക് തടസ്സമായി നില്‍ക്കുന്നത് പലപ്പോഴും ഡാന്‍സാണ്. ആലോചനയുമായി വരുന്ന മലയാളികള്‍ പോലും ഡാന്‍സ് നിര്‍ത്തണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും ഷംന തുറന്നുപറഞ്ഞു. എന്നാല്‍ വിവാഹം കഴിക്കുന്നതിന് ഡാന്‍സ് നിര്‍ത്തണമെന്ന് സല്മാന്ഖാന് ആവശ്യപ്പെട്ടാല്‍ താന്‍ അത് ചെയ്യുമെന്ന് ഷംന പറയുന്നു.
സല്മാനെവിവാഹം കഴിക്കാനുള്ള സാധ്യതകളെക്കുറിച്ച് താരം പറഞ്ഞത് ഇപ്രകാരമാണ്. ‘സല്‍മാനും കെട്ടിയിട്ടില്ല, ഞാനും കെട്ടിയിട്ടില്ല, സല്‍മാനും മുസ്ലിമാണ് ഞാനും മുസ്ലിമാണ്’. സല്മാന് ജീവിതത്തിലേക്ക് വന്നാല്‍ ഡാന്‍സും അഭിനയവും നിര്‍ത്തേണ്ടി വരില്ലെന്നും പ്രത്യാശ പ്രകടിപ്പിച്ച താരം ജെ ബി ജംഗ്ഷന് നെറ്റില്‍ കണ്ടെങ്കിലും തന്റെ താല്പര്യം സല്മാന് അറിയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു
Post Your Comments