ഭൂട്ടാനിലേയ്ക്ക് നടത്തിയ തീര്ഥയാത്രയ്ക് ശേഷം മനസിലൊരു പുതിയ ഊർജം നിറഞ്ഞതായി പറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ .യാത്രകളെ സ്നേഹിക്കുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ എല്ലാവര്‍ക്കും അറിയാമെങ്കിലും മുമ്പത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് തന്റെ ഭൂട്ടാൻ യാത്രയെക്കുറിച്ച് ലാലേട്ടൻ പറയുന്നത്.ആ യാത്രയെ തീർത്ഥാടനം എന്ന് വിശേഷിപ്പിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ഉള്ളിലെ മാലിന്യം കളഞ്ഞ് ഒരു പുതിയ ഊർജ്ജം നിറയ്ക്കുകയാണ് തീർത്ഥടനത്തിന്റെ ലക്ഷ്യമെന്നും ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഈ ഭൂട്ടാൻ യാത്ര തന്നെ സഹായിച്ചെന്നും ലാലേട്ടൻ പറയുന്നു.
ഓരോ യാത്രയും ഓരോ നവീകരണമാണെന്നും ഓരോ യാത്രയിലും പുതിയ എന്തെങ്കിലും ഒരു നന്മ, വിശാലമായ എന്തെങ്കിലും വീക്ഷണം മനസ്സിൽ ഉളവാകണമെന്നും അദ്ദേഹം പറയുന്നു.ഭൂട്ടാനിലേയ്ക്ക് നടത്തിയ തീര്‍ഥയാത്രയ്ക്കുശേഷമാണ് താന്‍ ആനന്ദത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞതെന്നും ഈ യാത്രയ്ക്കുശേഷം താനൊരു പുതിയൊരു മനുഷ്യനായിരിക്കുകയാണെന്നും ലാലേട്ടൻ പറയുന്നു.
‘ഭൂട്ടാനില്‍ എല്ലായിടങ്ങളും വൃത്തിയുള്ളതാണ്. വൃത്തിയാക്കി വയ്ക്കാന്‍ എല്ലാവര്‍ക്കും അറിയാം. എവിടെയും ബഹളമില്ല. ആര്‍ക്കും ധൃതിയില്ല. രാത്രികള്‍ അതീവ ശാന്തമാണ്. ശാന്തരായ മനുഷ്യര്‍. ഭൂട്ടാന് ഈ അവസ്ഥ സ്വര്‍ഗത്തില്‍ നിന്ന് ആരെങ്കിലും പ്രത്യേക പാക്കേജായി കൊണ്ടുവന്ന് നല്‍കിയതല്ല. അവര്‍ സ്വയം ജീവിച്ചുണ്ടാക്കിയതാണ്. പുറത്തെ വൃത്തിയും അകത്തെ വൃത്തിയും അവര്‍ മനോഹരമായി സംഗമിപ്പിച്ചു. പുറമെ വൃത്തിയില്ലാതെ മനസ്സിന് വൃത്തിയുണ്ടാവില്ല എന്നും മനസ്സില്‍ വൃത്തിയില്ലാതെ ചുറ്റുപാടുകള്‍ക്ക് വൃത്തിയുണ്ടാവില്ല എന്നും അവര്‍ മനസ്സിലാക്കി. അതവര്‍ക്ക് ഭംഗിയുള്ള ഒരു ലോകവും ജീവിതവും നല്‍കി.
അകത്തെ വൃത്തി എന്നത് ദുഷ്ചിന്തയില്ലായ്മയാണ്. എന്നിട്ട് അകത്ത് സര്‍ഗാത്മക പ്രവര്‍ത്തികള്‍ നിറച്ചാല്‍ നമ്മുടെ കണ്ണുകളിലേയ്ക്ക് പുതിയൊരു പ്രകാശം പരക്കും. ലോകത്തെ പുതിയ വെളിച്ചത്തില്‍ കാണാന്‍ കഴിയും. ഇതിന് ആദ്യം ജീവിക്കുന്ന പരിസരം ശുദ്ധമായിരിക്കണം. പുറത്തെ മാലിന്യം വേഗം ഉള്ളിലേയ്ക്കും കയറും. അകംജീവിത്തെയും അത് നശിപ്പിക്കും. ഉള്ളിലെ ശുദ്ധയാണോ പുറത്തെ ശുദ്ധിയാണോ ആദ്യം നഷ്ടപ്പെട്ടതെന്ന് ചിന്തിക്കണം. ഇക്കാര്യത്തില്‍ നമ്മള്‍ മാറി ചിന്തിക്കണം.’ ഇങ്ങനെയാണ് തന്റെ ഭൂട്ടാൻ യാത്രയെക്കുറിച്ച ലാലേട്ടൻ പറഞ്ഞത്. ശുചിത്വം ഒരു ജീവിതപാഠം ആക്കേണ്ട അത്യാവശ്യത്തെ കുറിച്ചും അകവും പുറവും ശുദ്ധമായ ഒരു ജീവിതത്തെക്കുറിച്ചും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് ലാലേട്ടന്റെ വാക്കുകൾ .
Post Your Comments