CinemaGeneralLatest NewsMollywoodNEWSWOODs

അന്ന് മദ്യപിക്കേണ്ടി വന്നതിനെക്കുറിച്ച് നടി സീമ

 

നടിമാര്‍ മദ്യപിക്കുന്നത് ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്. മദ്യപിച്ചു ലക്ക് കെട്ട ചില നടിമാര്‍ പൊതു സമൂഹത്തില്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ ആരാധകര്‍ മറന്നിട്ടില്ല. ആ അവസരത്തില്‍ താന്‍ ഷൂട്ടിങ്ങിന് വേണ്ടി മദ്യപിക്കേണ്ടി വന്നതിനെക്കുറിച്ച് മലയാളത്തിന്റെ പ്രിയനടി സീമ

കാഷ്മീരില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണ് തുഷാരം. രതീഷിനൊപ്പം മുഖ്യ വേഷത്തില്‍ എത്തിയത് സീമ ആയിരുന്നു. കാശ്മീരില്‍ വച്ചു തുഷാരം ചിത്രീകരിക്കുമ്പോള്‍ അതിശക്തമായ തണുപ്പു കാരണം പലപ്പോഴും ഷൂട്ടിങ് തടസപ്പെട്ടിരുന്നു. തണുപ്പുകാരണം താരങ്ങള്‍ അഭിനയിക്കാന്‍ കഴിയാത്ത അവസ്ഥ. ചിത്രത്തില്‍ രതീഷും സീമയും തമ്മിലുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ശ്രീനഗറിലെ ഗുല്‍മാര്‍ഗ് എന്ന് സ്ഥലത്തു വച്ചാണ്. എന്നാല്‍ അവിടത്തെ കൊടും തണുപ്പില്‍ അഭിനയിക്കാന്‍ കഴിയാതെ ഇരിക്കുന്ന സമയം ചിത്രത്തിന്റെ മെയ്ക്കപ്പ്മാന്‍ എം ഒ ദേവസ്യ ഒരു ഉപായം പറഞ്ഞു തന്നു. തിളയ്ക്കുന്ന കട്ടന്‍ കാപ്പിയില്‍ രണ്ട് ഔണ്‍സ് റം ഒഴിച്ചു കൊടുക്കാനായിരുന്നു അത്. എന്തായാലും റം ഒഴിച്ച കട്ടന്‍ കാപ്പി ഉള്ളില്‍ ചെന്നപ്പോള്‍ തണുപ്പു പമ്പകടന്നു. അങ്ങനെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി

shortlink

Related Articles

Post Your Comments


Back to top button