മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ലൊക്കേഷനിലേക്ക് ആ സര്‍പ്രൈസ് താരമെത്തി. ചിത്രീകരണത്തിന് മുന്‍പേ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനുള്ള ആകാംഷയിലാണ് ഒരോ സിനിമാ പ്രേമികളും. ‘മധുരൈ മച്ചടയാന്’എന്ന് പേരുള്ള ഒരു ആടാണ് ചിത്രത്തിന്റെ ലൊക്കേഷനിലെക്ക് അഭിനയിക്കാന്‍ എത്തിയത്. ആട് എത്തിയ വിവരം സംവിധായകനായ ശ്രീകുമാര്‍ മേനോനാണ് പ്രേക്ഷകരുമായി ട്വിറ്റര്‍ കുറിപ്പില്‍ പങ്കുവച്ചത്. ചിത്രത്തിലെ മാണിക്യന് എന്ന കഥാപാത്രത്തിന് മൃഗങ്ങളുടെ രൂപം കൈവരിക്കാനുള്ള കഴിവുണ്ട്. ഒരു സന്ദര്‍ഭത്തില്‍ ആടിന്റെ വേഷത്തിലും മോഹന്‍ലാല്‍ കഥാപാത്രം എത്തുന്നുണ്ട്.
Post Your Comments