
ഷട്ടര്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരില്‍ സ്ഥാനം നേടിയ ഫിലിം മേക്കറാണ് ജോയ് മാത്യു, വളരെ വ്യത്യസ്തപരമായ വിഷയം കൈകാര്യം ചെയ്ത തന്റെ കന്നി ചിത്രത്തെ മലയാള സിനിമാ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അഭിനയ രംഗത്ത് നിന്നും വീണ്ടും രചയിതാവായും, നിര്‍മ്മാതവായും സജീവമാകാന്‍ തയ്യാറെടുക്കുകയാണ് ജോയ് മാത്യു. ഇത്തവണ മമ്മൂട്ടിയാണ് ജോയ് മാത്യുവിന്റെ തൂലികയിലെ ഹീറോ.ജോയ്മാത്യുവും സജയ് സെബാസ്റ്റ്യനും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന് നവാഗതനായ ഗിരീഷ് ദാമോദർ ആണ്. അങ്കിള്‍ എന്ന് പേര് നല്‍കിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ 24-ന് ആരംഭിക്കും. രഞ്ജിത്തിന്റേയും, എം പത്മകുമാറിന്റെയും അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു ഗിരീഷ്. ആശാ ശരത്, വിനയ്ഫോര്‍ട്ട്, കൈലാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒരു പെൺകുട്ടിയും അവളുടെ അച്ഛന്റെ സുഹൃത്തായ മറ്റൊരാളും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രം പറയുന്നത്.
Post Your Comments