CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിസന്ധിയില്‍..!

മലയാള സിനിമാ മേഖലയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഭിന്നതയെന്ന് സൂചന. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിന്റെയും സെക്രട്ടറി രഞ്ജിത്തിന്റെയും നിലപാടുകള്‍ക്ക് എതിരെയാണ് ഒരു വിഭാഗം നിര്‍മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത് . സുരേഷ് കുമാറിന്റെയും, രഞ്ജിത്തിന്റെയും പടങ്ങള്‍ക്ക് മാത്രം സാറ്റലൈറ്റ് റൈറ്റ് കിട്ടുന്നതാണ് മറ്റ് നിര്‍മാതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും നാലു ദിവസം തികച്ചോടാത്ത ‘മാച്ചു ബോക്‌സ്’ എന്ന സുരേഷ് കുമാര്‍ നിര്‍മ്മിച്ച സിനിമയുടെ സാറ്റലൈറ്റ് ഏഷ്യാനെറ്റ് ഏറ്റെടുത്തതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്

വിധു വിന്‍സന്റിന്റെ ‘മാന്‍ഹോള്‍’, ഡോ. ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം എന്നീ ചിത്രങ്ങള്‍ക്കുപോലും സാറ്റലൈറ്റ് നല്‍കാതെയാണ് സുരേഷ് കുമാറിന്റെയും രഞ്ജിത്തിന്റെയും നിലപാടുകള്‍ക്ക് ഏഷ്യാനെറ്റും കൂട്ടുനില്‍ക്കുന്നത്.

അമ്പതു ദിവസം ഓടിയ ചിത്രങ്ങളും ആര്‍ട്ടിസ്റ്റുള്ള ചിത്രങ്ങളും ദേശീയ അവാര്‍ഡു നേടിയ ചിത്രങ്ങളും എടുക്കാത്ത ഏഷ്യാനെറ്റ് സുരേഷ് കുമാറിന്റെ ഒന്നിനും കൊള്ളാത്ത ഒരു പടം എടുത്തെങ്കില്‍ അത് ഈ സിനിമാ ഇന്‍ഡസ്ട്രിയെ മുഴുവന്‍ പ്രസിഡന്റ് പദവി ഉപയോഗിച്ചുകൊണ്ട് സുരേഷ്‌കുമാറും അദ്ദേഹത്തിനു കൂട്ടുനിന്ന ഏഷ്യാനെറ്റും ചേര്‍ന്ന് പരിഹസിക്കുകയാണെന്നും ഇത്തരം അധാര്‍മ്മികത ചോദ്യം ചെയ്യേണ്ടതാണെന്നും നിര്‍മ്മാതാവ് കണ്ണന്‍ പെരുമുടിയുര്‍ പറയുന്നു. സുരേഷ് കുമാര്‍ നിര്‍മിച്ച മാച്ചു ബോക്‌സെന്ന സിനിമയുടെ സാറ്റലൈറ്റ് ഏഷ്യാനെറ്റ് എടുത്തതിനെതിരെ കടുത്ത വിമര്‍നങ്ങളാണ് കണ്ണന്‍ പെരുമുടിയുര്‍ നടത്തിയിരിക്കുന്നത്. അധികാരത്തില്‍ കടിച്ചു തൂങ്ങി വര്‍ഷങ്ങളായി ഇറങ്ങാതിരിക്കുന്നതിന്റെ ഗുട്ടന്‍സ് ഇതാണെന്നു അദ്ദേഹം പറയുന്നു. ഫിലിം ചേമ്പറിന് ഈ ചാനലുകാരെ നിലക്കു നിര്‍ത്താന്‍ കഴിയില്ലേയെന്നും നിര്‍മ്മാതാവ് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button