നടന്റെ അശ്ശീല ചാറ്റിംഗ് വിവാദം കൊഴുക്കുകയാണ്. വിവാദം കൊഴുക്കുന്നതിനിടെ നടന്‍ അഭിനയിച്ച ‘വൈ’ സിനിമയുടെ സംവിധായകന്‍ സുനില്‍ ഇബ്രാഹിം പ്രതികരണവുമായി രംഗത്തെത്തി.
ഫെയ്സ്ബുക്കിലൂടെ അശ്ശീല സന്ദേശം അയച്ച സീരിയല്‍- സിനിമ നടന്റെ ചാറ്റ് മെസേജുകള്‍ സ്ക്രീന്‍ ഷോട്ട് ആയി പോസ്റ്റ് ചെയ്ത് ട്രാന്‍സ്ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിനീത് സീമ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. തൊട്ടു പിന്നാലെ സീമ ഇട്ട പോസ്റ്റ് പിന്‍വലിക്കണരമെന്നും, ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ആക്ഷേപിക്കരുതെന്നും ആവശ്യപ്പെട്ട് നടന്‍ അയച്ച മെസേജുകളുടെ സ്ക്രീന്‍ഷോട്ടും വിനീത സീമ പോസ്റ്റ് ചെയതിരുന്നു.
ഇതിനു മറുപടിയുമായാണ് നടന്‍ അ ഭിനയിച്ച സിനിമയുടെ സംവിധായകന്‍ തന്നെ രംഗത്തെത്തിയത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുനില്‍ ഇബ്രാഹിം മറുപടി നല്‍കിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വൈ എന്ന സിനിമയിലൂടെ ഞങ്ങള്‍ നാല്പതില്‍ അധികം പുതുമുഖങ്ങളെയാണ് ഓഡിഷനിലൂടെ കൊണ്ട് വന്നത്. അവര്‍ എല്ലാവരും തന്നെ വളരെ കഴിവുള്ള കലാകാരന്മാര്‍ ആണെന്ന് സിനിമ കാണുമ്ബോള്‍ മനസിലാവും എന്നെനിക്കുറപ്പുണ്ട്!
ഒരു സംവിധായകന്‍ എന്ന നിലയില്‍ ചെയ്യാവുന്നതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. അതിനപ്പുറം അതില്‍ ഏതെങ്കിലും ഒരാളുടെ വ്യക്തി ജീവിതത്തില്‍ തലയിടാണോ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കാനോ എനിക്കൊട്ടും താല്‍പര്യമില്ല. അതിന്റെ ആവശ്യം ഉണ്ടെന്നും ഞാന്‍ കരുതുന്നില്ല.
ഈ സിനിമയിലെ ഒരു അഭിനേതാവ് ആരോടോ മോശമായി ചാറ്റ് ചെയ്തു എന്ന പേരില്‍ ചില സ്ക്രീന്‍ ഷോട്ടുകള്‍ ഇന്നലെ മുതല്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ചില online മാധ്യമങ്ങള്‍ അത് ഏറ്റെടുത്തതായും അറിയുന്നു. ആ സ്ക്രീന്‍ ഷോട്ടില്‍ തന്നെ നോക്കുമ്ബോള്‍ 2016 ആദ്യ മാസങ്ങളില്‍ ആണ് ഈ ചാറ്റിംഗ് നടന്നത് എന്ന് കാണാം. എന്ത് കൊണ്ടാണ് അത് ഇപ്പോള്‍ മാത്രം പുറത്ത് വന്നത് എന്നറിയില്ല.
വിഷയത്തിലെ തെറ്റും ശെരിയും ചര്‍ച്ച ചെയ്യാനല്ല എന്റെ ഈ പോസ്റ്റ്. ഇതൊക്കെ ഉള്ളതാണെങ്കിലും അല്ലെങ്കിലും ഇങ്ങിനെ എന്തെങ്കിലും കിട്ടിയാലുടന്‍ സ്വയം ‘നല്ലകുട്ടി’ ചമഞ്ഞു ഓണ്ലൈന്‍ തെറിവിളി നടത്താനും അന്വേഷണം നടത്തി കുറ്റം തെളിയിക്കാനുമൊന്നും എനിക്ക് നേരമില്ല.
പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്, പക്ഷെ ഈ കാര്യം അന്വേഷിച്ചു കൊണ്ടു വരുന്ന സുഹൃത്തുക്കളുടെ മെസ്സേജുകള്‍ക്ക് മറുപടിയായി കാണുക. ഈ വിഷയത്തില്‍ ഈ നിലയത്തില്‍ നിന്നും കൂടുതല്‍ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല!!!
Post Your Comments