അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രം ‘ഹസീനാ പാര്‍ക്കര്‍’ വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തുന്നു. ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറാണ് ഹസീനാ പാര്‍ക്കറായി വേഷമിടുന്നത്.
ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ട ശേഷം മുംബൈയിലെ അധോലോകത്തെ നിയന്ത്രിച്ചിരുന്നത് ഹസീനയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് 55-ാം വയസില്‍ മരിച്ച ഹസീനയുടെ 40 വയസ് വരെയുള്ള ജീവിതമാണ് സിനിമയുടെ പ്രമേയം. അപൂര്‍വ്വ ലാഖിയയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രണയ നായികയായി മാത്രം കണ്ട ശ്രദ്ധ കപൂര്‍ ഹസീനയായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അഭിപ്രായം.
ശ്രദ്ധയുടെ സഹോദരന് സിദ്ധാന്താണ് ദാവൂദ് ഇബ്രാഹിമായി വേഷമിടുന്നത്. ഹസീനയുടെ ഭര്‍ത്താവ് ഇബ്രാഹിമായി അങ്കുര്‍ ഭാട്ടിയയും അഭിനയിച്ചിരിക്കുന്നു.
Post Your Comments