
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായകനായി മാറിയ താരപുത്രൻ കാളിദാസ് ജയറാമിന്റെ ഡ്രൈവിങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായിക്കൊണ്ടിരിക്കുന്നു.സിനിമ മാത്രമല്ല ഡ്രൈവിങ്ങും തന്റെ പാഷൻ ആയിരുന്നെന്ന് കാളിദാസ് പറഞ്ഞു.
തന്റെ ഓഡി കാറില്‍ 200 കിലോമീറ്റര്‍ സ്പീഡില്‍ റൈഡ് ചെയ്യുന്നതിന്റെ വീഡിയോ ആണ് കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ള വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. 200 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വാഹനത്തിലുള്ള സുഹൃത്തുക്കള്‍ കൈയടിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.
ഈ ഹൈവേയിൽ സ്പീഡ് പരിധിയില്ലെന്നും അതുകൊണ്ട് ആരും ഇത് ആവർത്തിക്കാൻ ശ്രമിക്കരുതെന്നും പറയാൻ കാളിദാസ് മറന്നില്ല.കൂടാതെ തന്റെ വലിയൊരു സ്വപനമാണ് ഇപ്പോൾ സഫലമായിയെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു.
Post Your Comments