CinemaMollywoodNEWS

കഴിഞ്ഞ ഒക്ടോബറില്‍ പിറന്ന ചരിത്രം മോഹന്‍ലാല്‍ വീണ്ടും ആവര്‍ത്തിക്കുമോ?

കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലായിരുന്നു മലയാള സിനിമയില്‍ ചരിത്രം രചിച്ച മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്, ഒക്ടോബര്‍ 7-ന് റിലീസ് ചെയ്ത ചിത്രം മലയാള സിനിമയില്‍ നൂറ് കോടിയെന്ന അത്ഭുത നേട്ടം സ്വന്തമാക്കിയത് അപ്രതീക്ഷതമായിട്ടായിരുന്നു, വീണ്ടും അതേ ഒക്ടോബര്‍ മാസത്തില്‍ മോഹന്‍ലാലിന്‍റെ മറ്റൊരു ചിത്രം ബിഗ്‌സ്ക്രീനില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. ജൂലൈ റിലീസായി നിശ്ചയിച്ചിരുന്ന മോഹന്‍ലാല്‍ – ബി ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലനാണ് അടുത്ത മാസം തിയേറ്ററിലെത്തുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ സംഘട്ടന രംഗം കൈകാര്യം ചെയ്തിരിക്കുന്നത് പീറ്റര്‍ ഹെയ്നാണ്. തമിഴ് താരം വിശാലും, ഹന്‍സികയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ തെലുങ്ക് താരം ശ്രീകാന്തും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ടീമിന്‍റെ മൂന്നാമത് ചിത്രമാണ് വില്ലന്‍. വിജയ്‌ ചിത്രം മെര്‍സലിനൊപ്പമാണ് വില്ലന്‍റെ റിലീസ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം അത്ഭുതം സൃഷ്ടിച്ച പുലിമുരുകന്‍ മലയാള സിനിമയില്‍ അപ്രാപ്യമായ റെക്കോര്‍ഡ് നേട്ടം കൈവരിച്ചങ്കില്‍ അതേ പ്രതീക്ഷകള്‍ നിലനിര്‍ത്തിയാണ് മോളിവുഡിലേക്കുള്ള വില്ലന്റെ ആഗമനം.

shortlink

Related Articles

Post Your Comments


Back to top button