CinemaLatest NewsMollywoodMovie GossipsNEWS

എല്ലാവർക്കും അറിയേണ്ടത് ഒന്നുമാത്രം : ലെന

മലയാള സിനിമയിൽ ഒരേ സമയം നായികയായും അമ്മയായും അഭിനയിക്കുന്ന താരമാണ് ലെന.എന്നാൽ താൻ ചെയ്ത കഥാപാത്രങ്ങളെ കുറിച്ചല്ല തന്റെ തകർന്ന വിവാഹ ജീവിതത്തെ കുറിച്ചാണ് പലർക്കും അറിയേണ്ടതെന്ന് ലെന പറയുന്നു.

നാലുവർഷം മുമ്പാണ് ഭർത്താവ് അഭിലാഷുമായി വേർപിരിയുന്നത്.കുട്ടിക്കാലം മുതൽ ഒരുമിച്ചു കളിച്ചു വളർന്ന കൂട്ടുകാരനെ പ്രണയിച്ചു വിവാഹം കഴിച്ചു.എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു.അഭിലാഷുമായി ഒത്തുപോകാൻ കഴിയാത്തതു കൊണ്ടാണ് പിരിഞ്ഞത്. എന്നാൽ മറ്റൊരു വിവാഹം കഴിക്കില്ലെന്നും ലെന വ്യക്തമാക്കി.


സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ മാതാപിതാക്കൾ പണ്ടേ അനുവാദം തന്നിട്ടുണ്ട്.സൈക്കോളജി പഠിച്ചതും മോഡലിങ് ചെയ്തതും സിനിമയില്‍ അഭിനയിച്ചതും എല്ലാം തന്റെ മാത്രം ഇഷ്ടപ്രകാരമായിരുന്നുവെന്നു ലെന പറയുന്നു. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ വഴക്കുണ്ടാക്കാറെന്നും ലെന പറഞ്ഞു.

സിനിമയില്‍ നിര്‍ബന്ധിച്ച്‌ ഒന്നും ചെയ്യാന്‍ ആരും പ്രേരിപ്പിക്കില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ പിണക്കാതെ മുഖത്തു നോക്കി പറയും. അതാണ് എന്റെ ശീലമെന്നും ലെന പറയുന്നു. ക്ലിനിക്കല്‍ സൈക്കോളജി പഠനം വ്യക്തികളെ മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. അകലം പാലിക്കേണ്ടിടത്തു കൃത്യമായി അതു ചെയ്യാറുണ്ട് എന്നും ലെന പറഞ്ഞു.

പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പ്പര്യം ഇല്ല. പഴയതുതന്നെ കാത്തു സൂക്ഷിക്കുകയാണു ചെയ്യുന്നത്. ബാംഗ്ലൂരില്‍ ഫ്ലാറ്റു വാങ്ങിയതില്‍ പിന്നെ പലപ്പോഴും അവിടെയാണ്. ബോളിവുഡില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് അംഗീകാരമായി കാണുന്നു എന്നും ലെന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button