BollywoodCinemaComing SoonIndian CinemaLatest News

ഇമ്രാന്റെ നായിക ഇനി ദുൽഖറിന്റേയും

വാപ്പച്ചിയുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് പ്രവേശിച്ച ദുൽഖർ സ്വന്തം കഴിവുകൊണ്ട് തന്നെയാണ് തന്റേതായ ഒരു ഇടം മലയാളസിനിമയിൽ നേടിയെടുത്തത്.പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അദ്ദേഹമിന്ന്.ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന കര്‍വാനിലൂടെ ദുൽഖർ ബോളിവുഡിൽ അരങ്ങേറ്റം കുറയ്ക്കുന്നതായി വാർത്തകൾ വന്നിരുന്നു.പക്ഷെ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങള്‍ പുറത്തു വിട്ടിരുന്നില്ല.

എന്നാൽ അരങ്ങേറ്റ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി ആരെത്തുമെന്നുള്ള കാര്യം തീരുമാനമായിക്കഴിഞ്ഞു.ഇമ്രാന്‍ ഹാഷ്മി നായകനായെത്തിയ റാസ് റീബൂട്ടിയിലൂടെ ബോളിവുഡില്‍ തുടക്കം കുറിച്ച കൃതി ഖര്‍ബണ്ഡയാണ് നായികയായി എത്തുന്നത്. കന്നഡയിലും തെലുങ്കിലും ഏറെ തിരക്കുള്ള താരം ദുല്‍ഖറിനോടൊപ്പെ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ദുല്‍ഖറിന്റെ കാമുകിയായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ആദ്യ പകുതിക്ക് ശേഷമാണ് കൃതിയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button