ജോണ്‍ എബ്രഹാമിന്റെ പ്രശസ്ത സിനിമയായ ‘അമ്മ അറിയാനി’ലെ രണ്ട് അമ്മമാരില്‍ ഒരാളായ കുഞ്ഞുലക്ഷ്മി ടീച്ചര്‍ അന്തരിച്ചു. ആദ്യകാല നക്സല്‍ പ്രവര്‍ത്തകയായ കോഴിക്കോട് മേലേടത്ത് കുഞ്ഞുലക്ഷ്മി ടീച്ചര്‍ക്ക് 91 വയസ്സായിരുന്നു. ഇടുക്കി തൊടുപുഴയ്ക്കു സമീപമുള്ള കുടയത്തൂരിലെ ചെറുമകന്റെ വീട്ടിലായിരുന്നു അന്ത്യം.
ജനകീയ സമരത്തെത്തുടര്‍ന്ന് അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റുവരിക്കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തിട്ടുള്ള ടീച്ചറിനെ പുതുതലമുറ ഓര്‍ക്കുന്നത് സ്നേഹമയിയായ അധ്യാപികയായും നിരവധി രാഷ്ട്രീയവായനകള്‍ക്ക് വഴിവെച്ച ‘അമ്മ അറിയാന്‍’ ചിത്രത്തില്‍ ജോയ് മാത്യുവിന്റെ പുരുഷു എന്ന കഥാപാത്രത്തിന്റെ അമ്മയായുമാണ്. കോഴിക്കോട് കരിങ്കല്ലായി ഗവ. എല്‍.പി.സ്കൂള്‍, മാനന്തവാടി ഗവ. എല്‍.പി.സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. പരേതനായ നാരായണന്‍ നമ്പ്യാരാണ് ഭര്‍ത്താവ്.
Post Your Comments