ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പരസ്യഹോര്‍ഡിംഗിനെതിരെ വിമര്‍ശനവുമായി സംഘടനകള്‍. ഗര്‍ഭനിരോധന ഉറകള്‍ വില്‍ക്കുന്ന മാന്‍ഫോഴ്സ് കമ്പനി സ്ഥാപിച്ച ബോര്‍ഡിലെ പരസ്യവാചകങ്ങള്‍ക്കെതിരെയാണ് ഹൈന്ദവസംഘടനയായ ഹിന്ദുയുവവാഹിനിയും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സും രംഗത്തുവന്നത്. ഗുജറാത്തിലെ സൂറത്ത് നഗരത്തില്‍ സ്ഥാപിച്ച പരസ്യഹോര്‍ഡിംഗില്‍ ”ഈ നവരാത്രി ആഘോഷിക്കൂ, സ്നേഹത്തോടെ” എന്നതായിരുന്നു പരസ്യവാചകം.
പോണ് താരമായ സണ്ണി ലിയോണ്‍ ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങള്‍ പണത്തിനായി നശിപ്പിക്കുകയാണെന്ന് ഹിന്ദുയുവവാഹിനി കുറ്റപ്പെടുത്തുന്നു. പരസ്യബോര്‍ഡ് മാറ്റണമെന്നും കോണ്ടം കമ്പനിക്കും അതിന്റെ ബ്രാന്‍ഡ് അംബാസിഡറായ സണ്ണി ലിയോണിനുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ കേന്ദ്ര ഉപഭോക്തൃവകുപ്പ് മന്ത്രി രാംവില്ല്വാസ് പാസാന് കത്തയിച്ചിട്ടുണ്ട്. മികച്ച വില്‍പ്പനനടത്താന്‍ മാന്ഫോഴ്സും സണ്ണി ലിയോണും ചേര്‍ന്നു നടത്തുന്ന തരംതാണ കളിയാണിതെന്നും മന്ത്രിക്കയച്ച കത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രേഡേഴ്സ് പറയുന്നു.
Post Your Comments