ബോളിവുഡിലെ പ്രമുഖ സംവിധായകന് കരണ്‍ ജോഹറിന് മുന്നില്‍ നായിക ആത്മഹത്യാ ഭീഷണി മുഴക്കി. ഷാരുഖ് ഖാന്, അമിതാഭ് ബച്ചന്, ഹൃത്വിക് റോഷന്, കാജോള്‍, കരീന കപൂര്‍, ജയ ബച്ചന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ ‘കഭി ഖുഷി കഭി ഖം’ എന്നാ ചിത്രവുമായി ബന്ധപ്പെട്ടാണ് സംഭവം. അക്കാലത്തെ ബ്ലോക് ബസ്റ്റര്‍ സിനിമയായിരുന്നു ഇത്. എന്നാല്‍ ഈ ചിത്രത്തില്‍ കാജോള്‍ നായികയായി എത്തിയതിന് പിന്നില്‍ വലിയൊരു കഥയുണ്ട്.
കരണ്‍ ഈ ചിത്രം ചെയ്യാന്‍ തുടങ്ങുമ്പോള്‍ കാജോള്‍ അജയ് ദേവഗണിനൊപ്പമുള്ള കുടുംബ ജീവിതം ആരംഭിച്ചിരുന്നു. കൂടാതെ വിവാഹ ശേഷം കാജോള്‍ അഭിനയം നിര്‍ത്തുന്നുവെന്ന സൂചയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കരണ്‍ സിനിമയിലെ അഞ്ജലി ശര്‍മ്മ എന്ന കഥാപാത്രത്തിനായി ഐശ്വര്യ റായിയെ തീരുമാനിച്ചു. കാജോള്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ എത്തില്ലെന്ന് ഉറപ്പിച്ച കരണ്‍ തന്റെ പുതിയ സിനിമയില്‍ ഐശ്വര്യ റായി നായികയായി എത്തുന്നു എന്ന കാര്യം വെളിപ്പെടുത്തി.
എന്നാല്‍ താന്‍ അഭിനയിക്കില്ലെന്ന് വിചാരിച്ച കരണിന്റെ തീരുമാനം കേട്ട് കാജോള്‍ ശരിക്കും പകച്ചു പോവുകയായിരുന്നു. താന്‍ ഒരിക്കലും അങ്ങനെ പറയില്ലെന്ന് കാജോള്‍ ഉറപ്പിച്ചു പറയുകയായിരുന്നു. തനിക്ക് പകരം സിനിമയിലേക്ക് മറ്റ് ഏതെങ്കിലും നായിക വരികയാണെങ്കില്‍ താന്‍ ശരിക്കും മരിക്കും എന്ന് ആത്മഹത്യ ഭീഷണി മുഴക്കി എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു കാജോള്‍ ചെയ്തത്. കാജോളിന്റെ ഭാഗ്യ സിനിമകള്‍ കരണിനൊപ്പമുള്ളവയായിരുന്നു അതിനാല്‍ അഞ്ജലി ശര്‍മ്മ താന്‍ ആവുമെന്ന വാശിയിലായിരുന്നു കാജോള്‍. ഒടുവില്‍ കജോളിനെ നായികയായി കരണ്‍ പൂര്‍ത്തിയാക്കിയ ചിത്രം വന്‍ വിജയമായി മാറി.
Post Your Comments