ബോളിവുഡ് താര സുന്ദരി ഇല്യാനയുടെ പുതിയ വെളിപ്പെടുത്തലാണ് ബോളിവുഡിലെ ചര്‍ച്ച. താന്‍ പലകുറി വിഷാദ രോഗത്തിനു അടിപ്പെട്ടിട്ടുണ്ടെന്നു താരം വെളിപ്പെടുത്തി. കാരണമെന്തെന്ന് അറിയാത്ത നിരാശയും സങ്കടവും തന്നെ മൂടിയിരുന്നെന്നും വേഗത്തില്‍ ഇതെല്ലാം അവസാനിച്ചെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടെന്നും ഇല്യാന പറയുന്നു.
പതിനഞ്ചു വയസു മുതല്‍ തന്റെ മെലിഞ്ഞ ശരീര പ്രകൃതി തന്നെ ഇപ്പോഴും ദുഖിതയാക്കിയിരുന്നു. എല്ലാവരും തന്നെ അംഗീകരിക്കണമെന്ന് ആഗ്രഹിച്ചു. മൂന്നുവര്‍ഷം മുമ്പു വരെ വിഷാദം തന്നെ ബാധിച്ചെന്നും കാരണം വ്യക്തമാകാത്ത ഈ നിരാശയുടെ അവസ്ഥ വിഷാദമാണെന്ന് ചൂണ്ടിക്കാട്ടിയത് സുഹൃത്തുക്കളാണെന്നും ഇല്യാന പറയുന്നു. അതിനു ശേഷം ഇത് തിരിച്ചറിഞ്ഞ് അതില്‍ നിന്നും കരകയറാനും സന്തോഷവതിയാകാനും തനിക്ക് കഴിഞ്ഞെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇല്യാന പറയുന്നു.
Post Your Comments