സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഫാന്‍സ് അസോസിയേഷനുകളുള്ള നടനാണ് വിജയ്. 2010ല്‍ തന്നെ 50000ത്തോളം ഫാന്‍സ് ക്ലബാണ് നടന്റെ പേരില്‍ വന്നത്. ഫാന്‍സുകാരുമായി അത്രയധികം ബന്ധം വയ്ക്കുന്ന താരമാണ് വിജയ്.നടൻ വിജയ് യോടുള്ള ആരാധന തലയ്ക്ക് പിടിച്ച മൂന്നു സുഹൃത്തുക്കളുടെ കഥയാണ് പോക്കിരി സൈമൺ എന്ന ചിത്രം പറയുന്നത്
ആരാധന എങ്ങനെ എന്തിന് എന്നൊക്കെ അറിയണമെങ്കില്‍ ഒരു കടുത്ത ആരാധകനായിരിക്കണം എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്.ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ പോക്കിരി സൈമണെ അവതരിപ്പിക്കുന്നത് സണ്ണി വെയിൻ ആണ്. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പി.എസ്.സി ടെസ്റ്റോക്കെ എഴുതുന്നുണ്ടെങ്കിലും മെയിന്‍ ജോലി ഫാന്‍സ് പ്രവര്‍ത്തനം തന്നെയാണ്.ഒപ്പം ചങ്ക് ബ്രോസായ ലവ് ടുഡേ ഗണേശനും ഹനുമാന്‍ ബിജുവും ചേരുമ്പോൾ വിജയോടുള്ള ആരാധന ഇരട്ടിയാണ്.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ അപ്പാനി രവിയായി മാറിയ ശരത് ആണ് ഈ ചിത്രത്തിലെ ലവ് ടുഡേ ഗണേശൻ.ശരത് ആദ്യമായി പാടി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് പോക്കിരി സൈമണിന്. അടിമുടി ഇളയ ദളപതി ഫാനായ ഒരു ഓട്ടോക്കാരന്റെ വേഷമാണ് ശരത്തിനു ഈ ചിത്രത്തിൽ .വിജയ് കഴിഞ്ഞാൽ പിന്നെ ജീവൻ മകളാണ്. അച്ഛനും മകളും തമ്മിലുള്ള വൈകാരികമായ ഒരു ബന്ധം കൂടി ഈ ചിത്രത്തില്‍ സംവിധായകന്‍ ജിജോ ആന്റണി പറയുന്നുണ്ട്.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഹനുമാൻ ബിജുവിനെ അവതരിപ്പിക്കുന്നത് ജേക്കബ് ഗ്രിഗറിയാണ്.ചിത്രത്തിൽ കൂട്ടുകാർ കഥാപാത്രത്തിന്റെ രൂപത്തെ കളിയാക്കി വിളിക്കുന്ന പേരാണ് ഹനുമാൻ.
കുഞ്ഞുണ്ണി കുണ്ഠിതനാണ് എന്ന സിനിമയാണ് സണ്ണി വെയിന്റെ ഇനി റിലീസ് ആകാനുള്ള ചിത്രം.നിവിനൊപ്പം കായംകുളം കൊച്ചുണ്ണി, ജയസൂര്യയുടെ ആട് 2, നവാഗതനായ മൂര്‍ത്തിയുടെ പേരിടാത്ത ചിത്രം എന്നിവയാണ് വരുന്ന പ്രോജക്ടുകള്‍. ശരത്തിന്റെ റിലീസാകുന്ന മൂന്നാമത്തെ സിനിമയാണിത്. മൂന്ന് ചിത്രങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചതിന്റെ സന്തോഷവും താരം മറച്ചുവയ്ക്കുന്നില്ല. ദുല്‍ക്കറിന്റെ സൗബിന്‍ സാഹിര്‍ ചിത്രമായ പറവയും ശ്രാവണ്‍ മുകേഷിനൊപ്പം കല്യാണവുമാണ് ഗ്രിഗറിയുടെ ഇനി
Post Your Comments