CinemaGeneralHollywoodInternationalNEWSWorld Cinemas

ഏറ്റവും ക്രൂര എന്‍റെ അമ്മ; ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുമായി നടി

ലോകത്തെ ഞെട്ടിപ്പികൊണ്ട് അമ്മയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി ഹോളിവുഡ് താരം ഏരിയല്‍ വിന്‍റര്‍. ഗായികയും മോഡലും നടിയുമായി ശ്രദ്ധ നേടുന്ന ഈ 19കാരിയായ ഏരിയല്‍ വിന്‍റരുടെ വാക്കുകള്‍ വലിയ കോലാഹലമാണ് പാശ്ചാത്യ മാധ്യമങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്.

എന്‍റെ ജീവിതത്തിലെ കറുത്ത അദ്ധ്യായമാണ് അമ്മയൊടപ്പമുള്ള ജീവിതം. ബാല്യകാലം പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ട ഒരു കാലം. അമ്മ കര്‍ക്കാശക്കാരിയെന്ന് പറഞ്ഞാല്‍പ്പോര അതീവ ക്രൂരയായിരുന്നു. തന്നെ മാനസികമായി മാത്രമല്ല ശാരീരികമായി പോലും അമ്മ ഉപദ്രവിച്ചിരുന്നുവെന്ന് ഏരിയല്‍ പറയുന്നു. കുട്ടിയായിരുന്ന തന്നെ പട്ടിണിക്കിട്ടിരുന്നു, ദേഷ്യം മുഴുവന്‍ മര്‍ദ്ദനമായി തന്‍റെ മേലെ ആയിരുന്നു. മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്ന അവര്‍ പെണ്‍കുട്ടികളോട് കൂടാനും സമ്മതിച്ചില്ല. ക്രിസ്റ്റല്‍ വര്‍ക്മാന്‍ എന്ന തന്‍റെ അമ്മയെക്കുറിച്ച്‌ ആലോചിക്കുന്നത് പോലും തനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്ന് ഒരഭിമുഖത്തില്‍ നടി വെളിപ്പെടുത്തി.

2012 മുതല്‍ അമ്മയുമായി അകന്നു കഴിയുന്ന ഏരിയല്‍ സഹോദരി ഷാനെല്ലെയ്ക്കൊപ്പമാണു താമസം. ജീവിതത്തെ സധൈര്യം നേരിട്ട രീതി കണ്ട് ഏരിയലിനാകെ അഭിനന്ദന പ്രവാഹമാണിപ്പോള്‍.

shortlink

Related Articles

Post Your Comments


Back to top button