![](/movie/wp-content/uploads/2017/09/King-Khaan.jpg)
താരപുത്രരുടെ സിനിമാപ്രവേശം എല്ലാവർക്കും താല്പര്യമുള്ള ഒരു വാർത്തയാണ്.അത് കിംഗ് ഖാനെ പോലുള്ളവരുടേതായാൽ പിന്നെ പറയണ്ട. താരത്തിന്റെ കുടുംബവിശേഷങ്ങൾ സ്വന്തം വിശേഷങ്ങളായി കൊണ്ടാടിക്കളയും ആരാധകർ.കുറച്ചുകാലമായി ബോളിവുഡില്‍ പലരും അടക്കം പറയുകയും ചിലരെങ്കിലും ഉറക്കെ ചോദിക്കുകയും ചെയ്തൊരു കാര്യമുണ്ട്. എന്നാണ് കിങ് ഖാന്‍ ഷാരൂഖിന്റെ മക്കളുടെ ബോളിവുഡ് അരങ്ങേറ്റം.
ഭാര്യ ഗൗരി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ ഷാരൂഖ് മകള്‍ സുഹാനയെ അവതരിപ്പിച്ചപ്പോള്‍ അത് വെള്ളിത്തിരയിലേയ്ക്കുള്ള വരവിന്റെ നാന്ദിയാണെന്ന് ചിലരെങ്കിലും വിലയിരുത്തി. പക്ഷേ, സുഹാന അടുത്തൊന്നും വെള്ളിത്തിരയില്‍ ഇറങ്ങുന്നില്ലെന്നാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്.എന്നാല്‍, സുഹാന മാത്രമല്ല, ആര്യന്‍ ഖാനും ഉടനെയൊന്നും വെള്ളിത്തിരയിലേയ്ക്കില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് ഷാരൂഖ്.
അതിനു കിംഗ് ഖാൻ പറയുന്ന കാരണം ചിലർക്കെങ്കിലും വിചിത്രമായി തോന്നാം. തന്റെ കുട്ടികൾ പെട്ടെന്ന് വളരുന്നതിനോടും അവരെ പിരിയുന്നതിനോടും അദ്ദേഹത്തിന് താല്പര്യമില്ല.കുട്ടികൾ പ്രായപൂർത്തിയാകുന്നത് എത്രത്തോളം വൈകിക്കാമോ അതാണ് തന്റെ സന്തോഷമെന്ന വെളിപ്പെടുത്തിയിരിക്കുകയാണ്
ബി ടൗണിന്റെ കിംഗ് ഖാൻ.അച്ഛന്റെ ചരമവാര്‍ഷികദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ്ലാണ് ഷാരൂഖ് തന്റെ നിലപാട് വ്യക്തമാക്കിയത്.
Post Your Comments