മലയാള സിനിമയില്‍ ഇപ്പോള്‍ താരമാക്കള് വാഴുന്ന സമയമാണ്. പ്രമുഖ താരങ്ങളുടെ എല്ലാം മക്കള്‍ നായക സഹവേഷങ്ങളില്‍ സിനിമയില്‍ നിറയുന്നു. നടനും എം. പിയുമായ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷും അഭിനയ ലോകത്ത് ശ്രദ്ധേയനാകുകയാണ്. മുത്തുഗൗ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗോകുല്‍ മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍ പീസില്‍ അഭിനയിക്കുന്നുണ്ട്. നായകനായി എത്തുന്ന പപ്പുവിന്റെ തിരക്കിലാണ് ഗോകുല്‍ ഇപ്പോള്‍. പ്രണവ് മോഹന്‍ലാലിന്റെ ലൈഫ് സ്റ്റൈല്‍ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് ഗോകുല്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഗോകുലിന്റെ പ്രതികരണം.
സുരേഷ് ഗോപിയുടെ മകനെന്ന ഇമേജ് പഠനകാലത്ത് ശരിക്കും ആസ്വദിച്ചിരുന്നോ എന്ന ചോദ്യത്തിനാണ് ഗോകുലിന്റെ മറുപടി. ”ഒരിക്കലുമില്ല. അച്ഛന് സിനിമാതാരമാണെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എന്റെ ക്ലാസ്മേറ്റ്സ് പോലും വളരെ വൈകിയാണ് ഞാന്‍ ആരാണെന്ന് അറിഞ്ഞത്. പ്രണവ് മോഹന്‍ലാലിന്റെ ലൈഫ് സ്റ്റൈല്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ലാലങ്കിളിന്റെ മകനാണെന്ന പ്രശസ്തിയിലൊന്നും മതിമറക്കാതെ ട്രെയ്നിലും ബസിലുമൊക്കെ സ്വതന്ത്രമായി യാത്ര ചെയ്യുന്ന, സ്വന്തം ലൈഫിനെ ഫ്രീയായി നോക്കിക്കാണുന്ന പ്രണവ് മോഹന്‍ലാലിനെ ഞാന്‍ ഇഷ്ടപ്പെടുന്നു”.-ഗോകുല്‍ സുരേഷ്ഗോപി പറഞ്ഞു.
Post Your Comments