തമിഴ് നടന്‍ വിശാല്‍ മലയാളികള്‍ക്കും സുപരിചിതനാണ്. മോഹന്ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലനില്‍ ഒരു പ്രധാന വേഷത്തില്‍ വിശാല്‍ എത്തുന്നുണ്ട്. വിശാല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് പുതിയ സിനിമയുടെ അനൌന്സിലൂടെയാണ്. വിശാലിന്റെ കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയ ചിത്രമാണ് ലിംഗുസാമി സംവിധാനം ചെയ്ത സണ്ടക്കോഴി. തമിഴിലും തെലുങ്കിലും ചിത്രം ഒരേപോലെ തിളങ്ങിയ ചിത്രത്തിന്‍റെ രണ്ടാംഭാഗം ഷൂട്ടിംഗ് ആരഭിച്ചു .
സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിന്റെ വാര്‍ത്തകള്‍ എത്തിയിയിട്ട് രണ്ട് വര്‍ഷങ്ങളില്‍ ഏറെയായി. ചിത്രം അനൗണ്‍സ് ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ ജോലികള്‍ ഒന്നും നടക്കാതായതോടെ വിശാലും സംവിധായകനും പിരിഞ്ഞു എന്ന വാര്‍ത്തയും എത്തി.
ഈ വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് സണ്ടക്കോഴി 2ന്റെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. ആറ് കോടി ചിലവിട്ട് തയ്യാറാക്കിയ സെറ്റിലാണ് ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുക. വിശാലിന്റെ കരിയറിലെ 25-ാം ചിത്രം കൂടിയാണിത്.
Post Your Comments