മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനില്‍ തിരിച്ചെത്തുമോ എന്നതാണ് ഇപ്പോള്‍ സിനിമാ ലോകത്തെയും ആരാധകരുടെയും ചര്‍ച്ച. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത സംവൃത ലാല്‍ ജോസ് ചിത്രത്തിലൂടെ മടങ്ങിയെത്തുന്നുവെന്നു ചില റിപ്പോര്‍ട്ടുകള്‍.
ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്സ് ആയിരുന്നു സംവൃത അഭിനയിച്ച അവസാന സിനിമ. വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് അഖിലിനൊപ്പം അമേരിക്കയിലേക്ക് പോയ സംവൃത ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ബിസിനസും മറ്റുമായി ജീവിക്കുകയാണ്. ഇരുവര്‍ക്കും ഒരു മകനുണ്ട്. എന്നാല്‍ ഭര്‍ത്താവ് അഖിലിന്റെ പിന്തുണയോടെ താരം മടങ്ങിവന്നേക്കുമെന്ന് സൂചന.
‘രസികന്‍’ എന്ന ചിത്രത്തിലൂടെ സംവൃതയെ സിനിമയില്‍ അവതരിപ്പിച്ചത് ലാല്‍ ജോസാണ്. പിന്നീട് ലാല്‍ ജോസിന്റെ ആറ് സിനിമകളില്‍ സംവൃത അഭിനയിച്ചു.
സംവൃതയുടെ മടങ്ങിവരവും ഒരു ലാല്‍ ജോസ് ചിത്രത്തിലൂടെയായിരിക്കുമെന്നാണ് സൂചന. ഒരു ഭയങ്കര കാമുകന് ഉള്‍പ്പടെ ലാല്‍ ജോസ് അടുത്തതായി ചെയ്യുന്ന സിനിമകളിലേക്ക് സംവൃതയെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments