ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സൂപ്പര്‍ താരം റാണ ദഗ്ഗുബട്ടി പ്രേക്ഷകരുടെ ഹീറോയായത്. താരത്തിന്റെ ആഹാരകാര്യത്തിലെ ദിനചര്യ ആരെയും അമ്പരപ്പിക്കുന്നതാണ്.
വലിയ ബൗൾ നിറയെ നട്സ് തൂകിയ ഓട് മീൽ, എട്ട് മുട്ടയുടെ വെള്ള, അഞ്ച് സ്ലൈസ് ബ്രൗൺ ബ്രെഡ്, വേവിച്ച പച്ചക്കറികൾ, അര മുറി പപ്പായ ഇത്രയുമാണ് റാണയുടെ പ്രഭാത ഭക്ഷണം, അതിനു ശേഷം 11 മണി ആകുമ്പോള്‍ പ്രോട്ടീൻ ഷേക്കും ഫ്രൂട്ട് ജ്യൂസും കഴിക്കും. പിന്നീടു വൈകുന്നേരത്താണ് ഭക്ഷണം നാലു സ്ലൈസ് ബ്രൗൺ ബ്രെഡും നാല് ഏത്തപ്പഴം പുഴുങ്ങിയതുമാണ് വൈകുന്നേര ഭക്ഷണം. ഗ്രിൽഡ് ഫിഷ്, വേവിച്ച പച്ചക്കറി, ഫ്രൂട്ട് ജ്യൂസ്, ഡ്രൈ ഫ്രൂട്ട്, ഒരു വലിയ പ്ലേറ്റ് സാലഡ്, മുട്ടയുടെ വെള്ള, മുളപ്പിച്ച പയർ എന്നിവയാണ് രാത്രി ഭക്ഷണം.
Post Your Comments