മലയാള സിനിമയില്‍ വ്യത്യസ്തമായ ഒരു പിടി കഥാപാത്രങ്ങളിലൂടെ ന്യൂജനറേഷന് സിനിമാ കാലത്തും ശ്രദ്ധേയനാകുന്ന നടനാണ് ബിജു മേനോന്. ഒരു ബിജു മേനോന് ചിത്രം കണ്ടു താന്‍ കരഞ്ഞുവെന്ന് സംവിധായകന് അല്‍ഫോന്‍സ് പുത്രന്. മറ്റൊന്നുമല്ല ബിജു മേനോന് കേന്ദ്ര കഥാപാത്രമായി എത്തിയ രക്ഷാധികാരി ബൈജു(ഒപ്പ്) എന്ന ചിത്രമാണ് അല്‍ഫോന്‍സിന്റെ കണ്ണ് നനയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അല്‍ഫോന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
‘നല്ല സിനിമ, ഞാന്‍ കുറേ കരഞ്ഞു. എനിക്ക് ബെെജു ഏട്ടന് അവസാനം എഴുതുന്ന നിവേദനം ഒരുപാട് ഇഷ്ടപ്പെട്ടു. കാണാത്തവര്‍ സമയം കിട്ടുമ്പോള്‍ കാണണം. മനോഹരമായ ഒരു ചിത്രം ഒരുക്കിയ രഞ്ജന്‍ പ്രമോദ് സാറിന് ഒരുപാട് നന്ദി. നിങ്ങളുടെ കഠിന പ്രയത്നത്തിന് ഈ വര്‍ഷത്തെ ഒരുപാട് അവാര്‍ഡുകള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ബിജു ചേട്ടോ.. തകര്‍ത്തൂട്ടോ.. ” അല്‍ഫോണ്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ദീപക് പറമ്ബോല്, ഹരീഷ് കണാരന്, ജനാര്ദ്ദനന്, ഇന്ദ്രന്‍സ്, വിജയരാഘവന്, അഞ്ജലി നായര്‍, അനഘ തുടങ്ങിയവര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.
Post Your Comments