![](/movie/wp-content/uploads/2017/09/sibi_thomas_760x400.jpg)
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ കാസർഗോഡ് പോലിസിസുകാർ വീണ്ടും ഒരുമിച്ചഭിനയിച്ച ഹൃസ്വ ചിത്രം ‘വേഗം’ റിലീസിനൊരുങ്ങുന്നു.ആദൂർ സി.ഐ സിബി തോമസാണ് പ്രധാന കഥാപാത്രമാകുന്നത്.
ട്രാഫിക് നിയങ്ങളെ കുറിച്ചുള്ള ഒരു ബോധവത്ക്കരണമാണ് ചിത്രത്തിന്റെ ആശയം. മദ്യപിച്ചു വണ്ടിയോടിക്കുക ,ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലാതെ വണ്ടിയോടിക്കുക തുടങ്ങിയ ട്രാഫിക് ലംഘനങ്ങൾകൊണ്ട് ഉണ്ടാകുന്ന ദുരന്തങ്ങൾ ഹൃദയ സ്പർശിയായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഒരു റിട്ടയേഡ് അധ്യാപകന്‍ അമിത സ്‌നേഹം മൂലം തന്‍റെ മകന് ഒരു ബൈക്ക് വാങ്ങികൊടുക്കയും അശ്രദ്ധയില്‍ വാഹനമോടിച്ച് അപകടത്തില്‍പ്പെടുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.കാസര്‍കോട് ജില്ലാ പോലീസ് വകുപ്പാണ് നിര്‍മ്മിക്കുന്നത്.
അപകടത്തില്‍പ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ച് ഒരു ഡോക്ടര്‍ ബോധവത്കരണം നടത്തി റോഡ് സുരക്ഷയുണ്ടാക്കാനുള്ള ശ്രമവും ചിത്രത്തിലുണ്ട്.
ബാബുകോടത്തോടാണ് സംവിധാനം. വിജയന്‍ പേരിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ചിത്രത്തിന്‍റെ ക്യാമറ ഷിജു നൊസ്റ്റാള്‍ജിയ ആണ്. ചിത്രത്തില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും അഭിനയിച്ചവരും ചില നാടക കലാകാരന്‍മാരുമാണ് പ്രധാന വേഷത്തിലെത്തുന്നത്. അടുത്ത മാസം ചിത്രം റിലീസ് ആകും.
Post Your Comments